യുക്രെയ്‌നോട് മുട്ടിനില്‍ക്കാന്‍ പറ്റില്ലേ? റഷ്യ പട്ടാളക്കാരെ പിന്‍വലിക്കുന്നു!

യുക്രെയ്ന്‍- റഷ്യ സംഘര്‍ഷത്തില്‍ റഷ്യയ്ക്കുണ്ടായ നഷ്ടങ്ങളുടെ കണക്കുകള്‍ വിവരക്കുന്നതില്‍ അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ തെറ്റി

author-image
Rajesh T L
New Update
RU

യുക്രെയ്ന്‍- റഷ്യ സംഘര്‍ഷത്തില്‍ റഷ്യയ്ക്കുണ്ടായ നഷ്ടങ്ങളുടെ കണക്കുകള്‍ വിവരക്കുന്നതില്‍ അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്നും ഉന്നയിച്ചതെല്ലാം യുക്രെയ്‌നിന്റെ വാദങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞതിന് പിന്നാലെ പുതിയ വാര്‍ത്തയും പുറത്തുവന്നുകഴിഞ്ഞു.

മെഡിറ്ററേനിയന്‍ കടലില്‍ തങ്ങള്‍ക്കുള്ള ഏക നാവികത്താവളമായ ടാര്‍ട്ടസ് റഷ്യ ഒഴിപ്പിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. യെല്‍ന്യ എന്ന പടക്കപ്പല്‍ തുറമുഖത്തു നിന്നു മടങ്ങിയെന്ന് സ്ഥീരികരണമുണ്ട്. മറ്റു പടക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും റഷ്യ ഇവിടെനിന്നു നീക്കുമെന്ന് അഭ്യൂഹം ശക്തമാണ്.

4 ഫ്രിഗേറ്റ് പടക്കപ്പലുകളാണു ടാര്‍ട്ടസുമായി ബന്ധപ്പെട്ട് റഷ്യ വിന്യസിച്ചിരിക്കുന്നത്.നാവികത്താവളമെന്നല്ല മറിച്ച് വിതരണകേന്ദ്രം എന്ന നിലയിലാണു റഷ്യ ടാര്‍ട്ടസിനെ വിശേഷിപ്പിക്കുന്നത്. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ അസദ് സര്‍ക്കാരിനു പിന്തുണ നല്‍കാന്‍ റഷ്യയെ സഹായിച്ച നിര്‍ണായക കേന്ദ്രം കൂടിയാണു ടാര്‍ട്ടസ്.

2017ല്‍ ഈ നാവികത്താവളത്തിലെ വികസനങ്ങള്‍ റഷ്യ തുടങ്ങിയിരുന്നു. ശീതസമരം കത്തിനിന്ന 1971ല്‍ സോവിയറ്റ് യൂണിയനാണു ടാര്‍ട്ടസ് നാവികത്താവളം സ്ഥാപിച്ചത്. സിറിയയുമായുണ്ടാക്കിയ കരാറിന്റെ പേരിലായിരുന്നു അത്. സോവിയറ്റ് നാവികസേനയുടെ അഞ്ചാം സ്‌ക്വാഡ്രനുള്ള ബേസ് എന്ന നിലയിലാണ് ടാര്‍ട്ടസ് സ്ഥാപിക്കപ്പെട്ടത്. 

റഷ്യന്‍ നാവികസേനയ്ക്ക് വന്‍ തിരിച്ചടിയാണ് ടാര്‍ട്ടസ് നഷ്ടപ്പെടുന്നതോടെ കിട്ടുന്നത്.യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍തന്നെ റഷ്യന്‍ നേവിക്ക് ധാരാളം തിരിച്ചടികള്‍ യുദ്ധത്തില്‍ കിട്ടിയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കരിങ്കടലിലും മറ്റും യുക്രെയ്‌ന്റെ ആക്രമണം റഷ്യന്‍ നേവിയെ നന്നായി ഉലച്ചിരുന്നു. ഇതിനൊപ്പം കൂനിന്‍മേല്‍ കുരുവെന്ന പോലെ റഷ്യയുടെ ഒരേയൊരു വിമാനവാഹിനി പൂര്‍ണമായി പ്രവര്‍ത്തന തടസ്സം നേരിട്ടു.

കുസ്‌നെറ്റ്‌സോവ് ക്ലാസിലുള്ള ഏക കപ്പലും റഷ്യയുടെ ഏക ഫ്‌ലാഗ്ഷിപ്പുമായ കുസ്‌നെറ്റ്‌സോവ് ഒരു രോഗിയെന്നാണ് അറിയപ്പെടുന്നത്. ശീതയുദ്ധകാലത്തിന്റെ അവശേഷിപ്പായ കുസ്‌നെറ്റ്‌സോവ്, റഷ്യയുടെ വടക്കന്‍ ഫ്‌ലീറ്റിന്റെ ഭാഗമാണ്.വടക്കന്‍ ഫ്‌ലീറ്റിന്റെ ആസ്ഥാനമായ സെവെറോമോര്‍സ്‌കിലാണ് കപ്പലിന്റെ ആസ്ഥാനവും. എന്നാല്‍ തുറമുഖം വിട്ട് കുസ്‌നെറ്റ്‌സോവ് പുറത്തുപോകുമ്പോള്‍ കെട്ടിവലിക്കാനുള്ള ടഗ്‌ബോട്ടുകളും, മെക്കാനിക്കുകളും യന്ത്രോപകരണങ്ങളം ഒപ്പം പോകും.എപ്പോഴാണു കുഴപ്പങ്ങളോ ബ്രേക്ക്ഡൗണുകളോ ഉണ്ടാകുന്നതെന്നറിയാനൊക്കില്ല. ഇത്തരത്തില്‍ പരാധീനതകളുള്ളതിനാല്‍ കുസ്‌നെറ്റ്‌സോവിനെ റഷ്യന്‍ നാവികസേനയില്‍ നിന്നു മാറ്റിയെന്നാണു കരുതപ്പെടുന്നത്.

russia ukrain conflict russia ukrain war