യുഎസിലെ കാറപകടം; മലയാളി കുടുംബം മരിച്ചു

തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്.

author-image
anumol ps
New Update
malayali family

തരുണ്‍ ജോര്‍ജും കുടുംബവും

 

കലിഫോര്‍ണിയ: യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണിലുണ്ടായ കാറപകടത്തില്‍ നാലംഗ മലയാളി കുടുംബം മരിച്ചു. തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിനു പിന്നാലെ തീപിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. അന്വേഷണത്തിലൂടെ മാത്രമേ  കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

 

 

accident CALIFORNIA