ചൈനയില്‍ ആള്‍കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 35 മരണം

ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം. വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്കാണ് മനപൂര്‍വം കാര്‍ ഇടിച്ചുകയറ്റിയത്.  വാഹനമോടിച്ചിരുന്ന 62കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

author-image
Prana
New Update
china hit and run

ചൈനയില്‍ കായികപരിശീലനകേന്ദ്രത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ സംഭവത്തില്‍ 35 പേര്‍ മരിച്ചു. 43 പേര്‍ക്ക് പരുക്കേറ്റു. ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം. വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്കാണ് മനപൂര്‍വം കാര്‍ ഇടിച്ചുകയറ്റിയത്. 
വാഹനമോടിച്ചിരുന്ന 62കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. കാര്‍ ഇടിച്ചുകയറ്റിയതിനു പിന്നിലെ പ്രകോപനമെന്തെന്ന് വ്യക്തമല്ല.
പ്രതി കത്തി കൊണ്ട് കഴുത്തില്‍ സ്വയം മുറിവേല്‍പ്പിച്ചെന്നും പോലീസ് പറഞ്ഞു. വിവാഹ മോചനത്തെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷത്തിലായിരുന്നു ഇയാളെന്നാണ് പുറത്തുവരുന്ന വിവരം.

car accident china death