വാഷിങ്ടൺ : 27 കാരിയായ കരോലിൻ ലാവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിർദേശിച്ച് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയെന്ന പദവിയും കാരലൈൻ ലാവിറ്റ് സ്വന്തമാക്കി. ലാവിറ്റ് വളരെ "സ്മാർട്ടാണ്,മാത്രമല്ല വളരെ ഫലപ്രദമായി ആശയവിനിമയം നടത്തും. അമേരിക്കൻ പൗരന്മാർക്ക് ഞങ്ങളുടെ സന്ദേശങ്ങൾ മികച്ചരീതിയിൽ എത്തിക്കാൻ സഹായിക്കുമെന്നും ലാവിറ്റിൽ ആത്മവിശ്വാസമുണ്ടെന്നും,"ട്രംപ് പറഞ്ഞു.
ട്രംപിൻ്റെ പ്രചാരണ വേളയിൽ ദേശീയ പ്രസ് സെക്രട്ടറിയായി ലാവിറ്റ് പ്രവർത്തിച്ചു, യുഎൻ അംബാസഡറായി ട്രംപ് നാമനിർദ്ദേശം ചെയ്ത കോൺഗ്രസുകാരി എലീസ് സ്റ്റെഫാനിക്കിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായും അവർ പ്രവർത്തിച്ചിട്ടുണ്ട്.ആദ്യ ട്രംപ് സർക്കാരിൽ അസിസ്റ്റൻ്റ് പ്രസ് സെക്രട്ടറിയായി പ്രവർത്തിച്ചതിന് ശേഷം, 2022-ൽ ന്യൂ ഹാംഷെയറിൽ നിന്ന് ജനപ്രതിനിധി സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.