/kalakaumudi/media/media_files/2025/12/29/imran-2-2025-12-29-19-31-46.jpg)
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയുടെ തടവറയിലെ ദുരനുഭവങ്ങള്‍ വിവരിച്ച് ഐക്യരാഷ്ട്ര സംഘടന റിപ്പോര്‍ട്ട്.
ഇവരെ പാര്‍പ്പിച്ചിരിക്കുന്ന തടവറയ്ക്കുള്ളില്‍ എലികളും പ്രാണിയും ഓടിനടക്കുനെന്നും ലഭിക്കുന്നത് വൃത്തിഹീനമായ കുടിവെള്ളമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മുറിയിലേക്ക് വായു സഞ്ചാരം ഒട്ടും കടന്നു ചെല്ലാത്ത അവസ്ഥയാണെന്നും പറയുന്നുണ്ട്.
തുടര്‍ച്ചയായുള്ള വൈദ്യുതി മുടക്കവും ജയിലിലെ ദീര്‍ഘനാളത്തെ ഏകാന്തവാസവും യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ആലീസ് ജില്‍ എഡ്വേഡ്സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജയിലിലെ സാഹചര്യങ്ങള്‍ ബുഷ്‌റ ബീബി യുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്താമെന്നും അവര്‍ പറഞ്ഞു.
ബുഷ്‌റ ബീബി റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് തടവില്‍ കഴിയുന്നത്. അമിതമായി മുളകുപൊടി ചേര്‍ത്തു നല്കുന്ന ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. തുടര്‍ച്ചയായ അണുബാധകള്‍, ബോധക്ഷയം, അള്‍സര്‍ എന്നിവയുള്‍പ്പെടെ ചികിത്സ ലഭിക്കാത്ത ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്നും ആലീസ് ജില്‍ എഡ്വേഡ്സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
