/kalakaumudi/media/media_files/2025/09/21/trumpp-2025-09-21-10-31-23.jpg)
ദില്ലി: യുഎസിലേക്ക് അടിയന്തരമായി മടങ്ങുന്ന എല്ലാവർക്കും സഹായം ഉറപ്പാക്കാൻ നയതന്ത്ര കാര്യാലയങ്ങൾക്ക് നിർദേശം.
നിലവിലെ സ്ഥിതി കേന്ദ്ര സർക്കാർ നിരീക്ഷിച്ചുവരികയാണ്. 24 മണിക്കൂറിനുള്ളിൽ തിരിച്ചെത്താൻ പല കമ്പനികളും എച്ച്- വൺബി വിസയുള്ളവർക്ക് നിർദേശം നൽകിയിരുന്നു.
അതേസമയം, യുഎസിലേക്ക് ഉടൻ മടങ്ങിയില്ലെങ്കിൽ അധിക ഫീസ് നല്കണമെന്ന റിപ്പോർട്ടുകൾ യുഎസ് നിഷേധിച്ചതായും റിപ്പോർട്ടുകൾ.
ഒരു യുഎസ് ഉദ്യോഗസ്ഥൻ ഇതറിയിച്ചു എന്ന് ഹിന്ദുസ്ഥാൻ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്.
എച്ച്-1ബി വീസ ഫീസ് കുത്തനെ കൂട്ടി അമേരിക്ക
വിദേശത്ത് നിന്ന് വിദഗ്ധ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്കുള്ള എച്ച്-1ബി വീസ ഫീസ് അമേരിക്ക കുത്തനെ കൂട്ടി.
ഇനിമുതൽ കമ്പനികൾ ഒരു തൊഴിലാളിക്ക് വാർഷിക ഫീസായി ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) നൽകണം.
കുടിയേറ്റം തടയുകയും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയും ലക്ഷ്യമിട്ടാണ് ഈ നീക്കം.
ഇത് അമേരിക്കൻ ടെക് കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ടെക്കികൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
ട്രംപിന്റെ പുതിയ എച്ച്-വൺ ബി വീസ നീക്കത്തിൽ പ്രതികരണവുമായി ഇന്ത്യ
യുഎസിന്റെ എച്ച്-വൺ ബി വീസ പരിപാടിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിലുണ്ടെന്ന് ഇന്ത്യ.
ഈ നീക്കത്തിൽ, ഇന്ത്യൻ വ്യവസായ മേഖല ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും പൂർണ്ണമായ പ്രത്യാഘാതങ്ങൾ പഠിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, കുടുംബങ്ങളെ ഈ നീക്കം ബാധിക്കുമോ എന്ന ആശങ്ക യുഎസ് പരിഹരിക്കണം.
സാങ്കേതിക രംഗത്തെ മാറ്റങ്ങൾക്കും സാമ്പത്തിക വളച്ചയ്ക്കും നൈപുണ്യമുള്ളവർ വലിയ സംഭാവന നൽകിയെന്നും ഇന്ത്യ പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
