സോഷ്യലിസ്റ്റ് നേതാവ് സെഗുറോ പുതിയ പോര്‍ചുഗല്‍ പ്രസിഡന്റ്

പോര്‍ചുഗല്ലിന്റെ ദൈനംദിന ഭരണത്തില്‍ പ്രസിഡന്റിന് കാര്യമായ പങ്കില്ലെങ്കിലും ചില പ്രത്യേക അധികാരങ്ങള്‍ അവര്‍ക്കുണ്ട്. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുമുള്ള അധികാരമാണ് അതില്‍ പ്രധാനപ്പെട്ടത്.

author-image
Biju
New Update
antoniyo

ലിസ്ബണ്‍: സോഷ്യലിസ്റ്റ് നേതാവ് ആന്റോണിയോ ജോസ് സെഗുറോ പുതിയ പോര്‍ചുഗല്‍ പ്രസിഡന്റ്. 95 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ ഇതില്‍ 66 ശതമാനം നേടിയാണ് സെഗുറോ വിജയത്തിലേക്ക് നീങ്ങിയത്. വലതുപക്ഷ സ്ഥാനാര്‍ഥിയായ ചേഗ പാര്‍ട്ടിയുടെ ആന്‍ഡ്രേ വെഞ്ചുറ 34 ശതമാനം വോട്ടുമായി പിന്നിലാണ്. സോഷ്യലിസ്റ്റുകള്‍ക്ക് പുറമേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളുടേയും പിന്തുണ സെഗുറോക്ക് ലഭിച്ചിരുന്നു. മാഴ്‌സലോ റിബേലോ ഡിസൂസയുടെ പിന്‍ഗാമിയായിട്ടാവും സെഗുറോ എത്തുക.

പോര്‍ചുഗല്ലിന്റെ ദൈനംദിന ഭരണത്തില്‍ പ്രസിഡന്റിന് കാര്യമായ പങ്കില്ലെങ്കിലും ചില പ്രത്യേക അധികാരങ്ങള്‍ അവര്‍ക്കുണ്ട്. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുമുള്ള അധികാരമാണ് അതില്‍ പ്രധാനപ്പെട്ടത്. ചില പുതിയ നിയമങ്ങളെ വീറ്റോ ചെയ്യാനുള്ള അധികാരവും പ്രസിഡന്റിനുണ്ട്. രാജ്യത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ ഇടപെടുന്നത് പ്രധാനമന്ത്രിയാണ്.

തെരഞ്ഞെടുപ്പില്‍ തോറ്റുവെങ്കിലും തന്റെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ശക്തമായ സാന്നിധ്യം അറിയിക്കാന്‍ ആന്‍ഡ്രേ വെഞ്ചുറക്ക് കഴിഞ്ഞുവെന്നാണ് പോര്‍ച്ചുഗല്‍ രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗല്‍ പാര്‍ലമെന്റിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയപാര്‍ട്ടിയാകാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. ചേഗ പാര്‍ട്ടി രുപീകരിച്ച് ആറ് വര്‍ഷത്തിനുള്ളിലാണ് ഇത്രയും വലിയ നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നത്.