ചന്ദ്രന്റെ മറുപുറത്തെ സാമ്പിളുമായി ചൈനയുടെ പേടകം ഭൂമിയിലേക്ക്

author-image
Anagha Rajeev
Updated On
New Update
x

ബീജിങ്‌: ചന്ദ്രന്റെ മറുപുറത്തുനിന്ന്‌ ശേഖരിച്ച സാമ്പിളുകളുമായി ചൈനയുടെ ചാങ് ഇ–-6 പേടകം ഭൂമിയിലേക്ക്‌ തിരിച്ചു. രണ്ടുകിലോ മണ്ണും കല്ലുമായാണ്‌ ചെറുറോക്കറ്റ്‌ ചന്ദ്രോപരിതലത്തിൽനിന്ന്‌ പറന്നുയർന്നത്‌. ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററിൽ എത്തിക്കുന്ന സാമ്പിൾ 25ന്‌ മംഗാളിയയിൽ ഇറങ്ങും. കഴിഞ്ഞ ദിവസമാണ്‌ പേടകം ചന്ദ്രനിൽ സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്‌ത്‌. ചൂടിനെ അതീജീവിക്കുന്ന ലോഹത്തിൽ നിർമിച്ച ചൈനീസ്‌ പതാകയും സ്ഥാപിച്ചു. ഭൂമിയിൽനിന്ന്‌ ദൃശ്യമാകാത്ത ചന്ദ്രന്റെ മറുപുറത്ത്‌ ആദ്യമായി പേടകം ഇറക്കിയ രാജ്യമാണ്‌ ചൈന (2019).

 

 

 

chang e6