ചൈനീസ് ചാന്ദ്രപേടകം സാമ്പിളുകളുമായി തിരിച്ചെത്തി

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ബഹിരാകാശ പേടകത്തിന്റെ ലാന്‍ഡിംഗ് മൊഡ്യൂള്‍ 2.07 ന് ഇന്നര്‍ മംഗോളിയയിലെ മണ്ണില്‍ സ്പര്‍ശിച്ചു.ചന്ദ്രനില്‍ വലിയ ഗവേഷണ സാദ്ധ്യതയുള്ളതായും ശാസ്ത്രജ്ഞര്‍ പറയുന്നു.

author-image
Prana
New Update
Moon.

Chinas space probe

Listen to this article
0.75x 1x 1.5x
00:00 / 00:00

സങ്കീര്‍ണ്ണമായ 53 ദിവസത്തെ ചാന്ദ്രദൗത്യത്തിന് ശേഷം ചന്ദ്രന്റെ വിദൂരഭാഗത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ചൈനീസ് പേടകം 'ചാംഗ് ഇ 6' ഭൂമിയില്‍ തിരിച്ചെത്തി. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ബഹിരാകാശ പേടകത്തിന്റെ ലാന്‍ഡിംഗ് മൊഡ്യൂള്‍ 2.07 ന് ഇന്നര്‍ മംഗോളിയയിലെ മണ്ണില്‍ സ്പര്‍ശിച്ചു. ചാന്ദ്രദൗത്യം പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് ദൗത്യത്തിന് നേതൃത്വം വഹിച്ച ബഹിരാകാശ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട് ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു.ഭൂമിക്ക് അഭിമുഖമായി കാണപ്പെടുന്ന ചാന്ദ്രഭാഗത്ത് മണ്ണും പാറകളുമാണുള്ളതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചന്ദ്രനില്‍ വലിയ ഗവേഷണ സാദ്ധ്യതയുള്ളതായും ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നു. ചാന്ദ്രോപരിതലത്തിന്റെ പരുക്കന്‍ സവിശേഷതകള്‍ കാരണം പുരാതന ലാവാ പ്രവാഹത്തില്‍ പോലും അതിന് പരിണാമം സംഭവിച്ചിട്ടില്ല. അതായത്, ചന്ദ്രന്‍ എങ്ങനെ രൂപപ്പെട്ടുവെന്നും കാലക്രമേണ അത് എങ്ങനെ വികസിച്ചുവെന്നും നന്നായി മനസ്സിലാക്കാന്‍ അവിടെ നിന്ന് ശേഖരിക്കുന്ന വസ്തുക്കള്‍ നമ്മെ സഹായിച്ചേക്കാം എന്നാണ് ചൈനീസ് ബഹിരാകാശ വിദഗ്ധരുടെ അഭിപ്രായം.പേടകം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചാന്ദ്രപര്യവേക്ഷണ ദൗത്യം പൂര്‍ണ്ണ വിജയമായിരുന്നുവെന്നും സംഘം അറിയിച്ചു. മിഷന്‍ കമാന്‍ഡിന്റെ മികച്ച സംഭാവനകള്‍ മാതൃരാജ്യവും ജനങ്ങളും എന്നെന്നേക്കുമായി സ്മരിക്കുമെന്ന് പ്രസിഡന്റ് ഷി ജിന്‍പിംഗ് അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

 

Chinas space probe