/kalakaumudi/media/media_files/2024/11/25/itcGEwnSYyCMV7voCnye.jpg)
രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഉൽപന്നങ്ങൾ തിരിച്ചെടുത്ത് കൊക്കകോള. ക്ലോറേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യമാണ് കണ്ടത്തിയത്. കൊ​ക്ക​കോ​ള, ഫാ​ന്റ, സ്പ്രൈ​റ്റ്, മി​നി​റ്റ് മെ​യ്ഡ്, ഫ്യൂ​സ് ടീ ​എ​ന്നി​വ​യാ​ണ് വി​പ​ണി​യി​ൽ​നി​ന്ന് പി​ൻ​വ​ലി​ച്ച​ത്. ബെ​ൽ​ജി​യം, ല​ക്സം​ബ​ർ​ഗ്, നെ​ത​ർ​ല​ൻ​ഡ്സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്ത ഉ​ൽ​പ​ന്ന​ങ്ങ​ളി​ലാ​ണ് രാ​സ​പ​ദാ​ർ​ഥം ക​ണ്ടെ​ത്തി​യ​ത്. ഫ്രാൻസ്, ജർമ്മനി, ബ്രിട്ടനിലേക്കും ഉത്പന്നങ്ങൾ പോയിട്ടുണ്ടെന്നാണ് വിവരങ്ങൾ.അ​തേ​സ​മ​യം, ഫ്രാ​ൻ​സി​ലും ജ​ർ​മ​നി​യി​ലും ബ്രി​ട്ട​നി​ലും വി​ത​ര​ണം ചെ​യ്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. 328 GE മുതൽ 338 GE വരെയുള്ള പ്രൊഡക്ഷൻ കോഡുകളുള്ള ഉത്പന്നങ്ങളാണ് പിൻവലിച്ചത്. ഡെൻമാർക്ക്, പോർച്ചുഗൽ, റൊമാനിയ എന്നിവിടങ്ങളിലെ ആരോഗ്യ അധികാരികൾക്ക് യൂറോപ്യൻ യൂണിയന്റെ റാപ്പിഡ് അലർട്ട് സിസ്റ്റം മുന്നറിയിപ്പ് നൽകി. ഗുരുതരമായ വിഷയമാണെന്നും അറിയിപ്പിലുണ്ട്.ജല ശുചീകരത്തിന് ഉപയോഗിക്കുന്ന ക്ലോറിനിൽ നിന്നാണ് ക്ലോറേറ്റ് ഉണ്ടാക്കുന്നത്. ഇത് കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.