മയോട്ട് ദ്വീപില്‍ സര്‍വനാശം വിതച്ച് ചിഡോ ചുഴലികാറ്റ്

മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ ശക്തിയില്‍ ആഞ്ഞടിച്ച കാറ്റില്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ നിലംപൊത്തി.

author-image
Athira Kalarikkal
New Update
MAYOTTE

മമൗദ്‌സൗ: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഫ്രാന്‍സിന്റെ അധീനതയിലുള്ള മയോട്ട് ദ്വീപ സമൂഹത്തില്‍ നാശം വിതച്ച് ചിഡോ ചുഴലിക്കാറ്റ്. 90 വര്‍ഷത്തിന് ആദ്യമായാണ് ഇപ്പോള്‍ വീണ്ടും ചുഴലികാറ്റ് എത്തിയിരിക്കുന്നത്. ഏറ്റവും ശക്തമായ ചുഴലിക്കാറ്റില്‍ ആയിരത്തിലേറെപ്പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച രാത്രിയാണ് ചിഡോ ചുഴലിക്കാറ്റ് മയോട്ടില്‍ കരതൊട്ടത്. മണിക്കൂറില്‍ 200 കിലോമീറ്ററിലേറെ ശക്തിയില്‍ ആഞ്ഞടിച്ച കാറ്റില്‍ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ നിലംപൊത്തി. കൃത്യമായി മരണസംഖ്യ പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ദ്വീപിലെ വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലാണ്. 'വലിയൊരു ദുരന്തമാണിത്. ഒരു ആണവയുദ്ധത്തിനുശേഷമുള്ള അവസ്ഥയിലാണ് ഞങ്ങള്‍'മയോട്ടിന്റെ തലസ്ഥാനമായ മമൗദ്‌സൗവിലുള്ള മുഹമ്മദ് ഇസ്മായില്‍ എന്നയാള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

പാരിസില്‍ നിന്ന് 8000 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്‌കറിനും മൊസാംബിക്കിനും ഇടയിലാണ് മയോട്ട് ദ്വീപുകളുടെ സ്ഥാനം. 3.21 ലക്ഷമാണ് ജനസംഖ്യ.

 

cyclone france