ചൈനീസ് നിക്ഷേപങ്ങള്‍ക്കുള്ള വിലക്ക് നീക്കില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിമാരില്‍ ഒരാളാണ് ചെന. ജിടിആര്‍ഐയുടെ കണക്കുകള്‍ പ്രകാരം 118. 4 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് 2023- 24 കാലയളവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്നത്.

author-image
Prana
New Update
pa

ചൈനീസ് നിക്ഷേപങ്ങള്‍ക്കുള്ള വിലക്ക് ഇന്ത്യ ഉടന്‍ നീക്കില്ല. പരസ്പര ആശ്രയത്വവും നേട്ടങ്ങളും ഇരു രാജ്യങ്ങളും മനസ്സിലാക്കാനുണ്ടെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ആഗോള വ്യാപാര യുദ്ധ ഭീതിയില്‍ ലോക രാജ്യങ്ങള്‍ നില്‍ക്കെയാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരറിന്റെ പ്രസ്്താവനയെന്നത് പ്രസക്തമാണ്.  2020 മുതലാണ് ഇന്ത്യ രാജ്യത്ത് ചൈനീസ് നിക്ഷേപങ്ങള്‍ വിലക്കിയത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റമുണ്ടായതാണ് പ്രശ്നത്തിന് കാരണമായത്. ആ ഏറ്റുമുട്ടലിനുശേഷം ചൈനീസ് നിക്ഷേപ അവസരങ്ങള്‍ സംബന്ധിച്ച്  ഇന്ത്യ കര്‍ശന പരിശോധനയാണ് നടത്തി വരുന്നത്. അതേസമയം ചൈനയുമായുള്ള വര്‍ദ്ധിച്ചുവരുന്ന വ്യാപാര കമ്മി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിമാരില്‍ ഒരാളാണ് ചെന. ജിടിആര്‍ഐയുടെ കണക്കുകള്‍ പ്രകാരം 118. 4 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് 2023- 24 കാലയളവില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്നത്. 2023 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 8.7 ശതമാനം ഉയര്‍ന്ന് 16.67 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2019ന് ശേഷം ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 0.6 ശതമാനം ഇടിവുണ്ടായപ്പോള്‍ ഇറക്കുമതി 44.7 ശതമാനം ഉയര്‍ന്ന് 10,175 കോടി രൂപയിലെത്തിയിരുന്നു. ഇറക്കുമതിയിലെ ഈ ഗണ്യമായ വളര്‍ച്ചയാണ് വ്യാപാര കമ്മി വര്‍ദ്ധിപ്പിച്ചത്. 

 

china