/kalakaumudi/media/media_files/tpq1l2dNdj2qzodXUaqO.jpeg)
ബംഗ്ലാദേശില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. എല്ലാ ജഡ്ജിമാരും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ സുപ്രീംകോടതി വളഞ്ഞു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഒബൈദുല്‍ ഹസന്‍ രാജിവെച്ചു. പുതുതായി രൂപവത്കരിച്ച ഇടക്കാല സര്‍ക്കാരിനോട് ആലോചിക്കാതെ ചീഫ് ജസ്റ്റിസ് വിളിച്ചുചേര്‍ത്ത ഫുള്‍ കോടതി യോഗമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കോടതിയിലെ ജഡ്ജിമാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന്, പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ നിശ്ചയിച്ചിരുന്ന ഫുള്‍കോര്‍ട്ട് യോഗം പെട്ടെന്ന് തന്നെ നിര്‍ത്തിവെച്ചിരുന്നു. ബംഗ്ലാദേശില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ അസം അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വസ്ത്രവ്യാപാര മേഖലയ്ക്കും ബംഗ്ലാദേശ് പ്രതിഷേധം തിരിച്ചടിയായിട്ടുണ്ട്.