ഒടുവില്‍ കൈയൊഴിഞ്ഞു

പശ്ചിമേഷ്യയിലെ ഏറ്റവും കരുത്തുറ്റ സൈന്യത്തിന്റെ കവചം ചതിയിലൂടെ തകര്‍ത്തെറിഞ്ഞ് നടത്തിയ ആക്രമണം.. സമാധാനപൂര്‍വ്വം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ഏഷ്യന്‍ രാജ്യങ്ങളെ ഒട്ടാകെ അസ്വസ്ഥതയിലേക്ക് നയിച്ച ഹമാസിന്റെ ഇസ്രായേല്‍ ആക്രമണം നടന്നിട്ട് ഏട്ടുമാസം പിന്നിടുകയാണ്

author-image
Rajesh T L
New Update
cc

gaza

Listen to this article
0.75x 1x 1.5x
00:00 / 00:00

ജെറുസേലം:സ്വന്തം ലാഭത്തിന് വേണ്ടി ആരെയും കൂടെ നിര്‍ത്തി ആവശ്യം കഴിഞ്ഞാല്‍ കൈയൊഴിയുന്ന ചൈനയുടെ ചതിയുടെ കഥകള്‍ക്ക് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. ഏഷ്യയിലെയും യൂറോപ്പിലെയുമൊക്കെ മിക്ക രാജ്യങ്ങളും ഇവരുടെ ചതിക്കുഴിയില്‍ പെട്ടുപോയവരാണ്. ഇസ്രയേലിനെതിരായ ചൊരുക്ക് തീര്‍ക്കാനും ചൈന കണ്ടുപിടിച്ചത് മറ്റൊരു ചതിയുടെ തന്ത്രമായിരുന്നു.

പശ്ചിമേഷ്യയിലെ ഏറ്റവും  കരുത്തുറ്റ സൈന്യത്തിന്റെ കവചം ചതിയിലൂടെ തകര്‍ത്തെറിഞ്ഞ് നടത്തിയ ആക്രമണം.. സമാധാനപൂര്‍വ്വം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന ഏഷ്യന്‍ രാജ്യങ്ങളെ ഒട്ടാകെ അസ്വസ്ഥതയിലേക്ക് നയിച്ച ഹമാസിന്റെ ഇസ്രായേല്‍ ആക്രമണം നടന്നിട്ട് ഏട്ടുമാസം പിന്നിടുകയാണ്... നിരവധിപേരുടെ ജീവനെടുത്ത.. പാശ്ചാത്യ രാജ്യങ്ങള്‍ പരസ്പരം പോര്‍വിളി നടത്താന്‍ കാരണമായ ആക്രമണമാണ് കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് സംഭവിച്ചത്. മാസങ്ങള്‍ പിന്നിട്ടിട്ടും ഇന്നും സംഘര്‍ഷഭരിതമാണ് അവിടം.

അന്ന് അത്ര തന്ത്രപരമായ ആക്രമണം ഹമാസിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോഴേ... ഇവരെക്കൊണ്ട് ഇങ്ങനെയൊക്കെ സാധിക്കുമോ എന്ന സംശയം ഉയര്‍ന്നിരുന്നു. പുറത്ത് നിന്നുള്ള ഏതോ ശക്തിയുടെ പിന്തുണയിലാണ് ഇസ്രായേലിനെ പോലെ കരുത്തരായ രാജ്യത്തെ അങ്ങോട്ട് ചെന്ന് മുട്ടാന്‍ ഹമാസ് ധൈര്യപ്പെട്ടതെന്ന അനുമാനങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ആരെ സംശയിക്കും? ഇതിന് ഇപ്പോള്‍ വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുകയാണ്..

ഹമാസിന് ചൈനയുടെ സഹായം കൃത്യമായി ലഭിച്ചു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണിപ്പോള്‍ പുറത്ത് വരുന്നത്. അല്‍ അഖ്‌സ ഫ്ളഡിന് പിന്നില്‍ ചൈനയുടെ കരങ്ങളുണ്ടെന്ന വിവരം ഇസ്രായേലിന്റെ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുകയാണ്. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് നടത്തിയ റെയ്ഡുകളില്‍ ഗാസയിലെ ഹമാസിന്റെ വെയര്‍ഹൗസുകളില്‍ നിന്ന് വന്‍തോതില്‍ ചൈനീസ് ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു.

ചൈനയുടെ പ്രതിനിധികളും ഹമാസ് നേതൃത്വവും തമ്മില്‍ ആശയ വിനിമയം നടന്നു എന്നതിനെ സാധൂകരിക്കുന്ന നിര്‍ണായക തെളിവുകളും ലഭിച്ചിട്ടുണ്ട്. ചൈനീസ് റോക്കറ്റ് സാങ്കേതിക വിദ്യയും എന്തിന് ചൈനീസ് നിര്‍മ്മിത അത്യാധുനിക ഗ്രനേഡുകളും പരിശോധനയില്‍ കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.

ഗാസ നഗരത്തിന് കീഴില്‍ തുരങ്കങ്ങളുടെ വലിയ ശൃംഖല നിര്‍മ്മിക്കാന്‍ ഹമാസിന് വിപുലമായ ചൈനീസ് സഹായം നല്‍കിയെന്നും വെളിപ്പെട്ടിരിക്കുകയാണ്. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ രണ്ട് ടണല്‍ എന്‍ജിനീയര്‍മാരാണ് തുരങ്ക നിര്‍മ്മാണത്തിനായി ഒപ്പം നിന്നത്.

ഹമാസിന് ചൈനയുടെ ഏജന്‍സികള്‍ സൈനിക പരിശീലനം വരെ നല്‍കിയെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വരുന്നുണ്ട്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മ്മി തന്നെയാണ് ഇതിന് പിന്നിലും. ഇസ്രായേല്‍ ആക്രമണത്തിന്റെ സൂത്രധാരനും ഹമാസ് മിലിറ്ററി വിംഗിന്റെ തലവനുമായിരുന്ന മുഹമ്മദ് ദെയ്ഫ് വര്‍ഷങ്ങളോളം സൈനിക പരിശീലനം നടത്തിയതും ഇവരുടെ സഹായത്തോട് കൂടി തന്നെ. ഇയാള്‍ക്ക് ചൈനീസുകാരികളായ രണ്ട് പങ്കാളികള്‍ പോലും ഉണ്ടെന്നാണ് ആരോപണം.

ഒരു സംഘര്‍ഷമുണ്ടായാല്‍ ലോകം രണ്ട് ചേരികളായി തിരിഞ്ഞ് പരസ്പരം പോര്‍വിളിക്കും എന്ന് ചൈനയ്ക്ക് നന്നായിട്ടറിയാം. ഈ പഴുതിലൂടെ ചൈനയ്ക്ക് തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യാമെന്നും അവര്‍ കണക്കുകൂട്ടുന്നുണ്ട്.

 

china