ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം തീരുവ ചുമത്തിയ ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ ഭയക്കുന്നില്ലെന്ന് പറഞ്ഞതിനു പിന്നാലെയാണ് ചൈനയുടെ 'പകരത്തിനു പകരം' പ്രഖ്യാപനം.

author-image
Biju
New Update
dfg

ബെയ്ജിങ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് കൊമ്പുകോര്‍ക്കാന്‍ ഉറപ്പിച്ച് ചൈന. പകരംതീരുവ നയം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയില്‍നിന്ന് ചൈനയെ ഒഴിവാക്കിയ ട്രംപിന്റെ നടപടിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ചൈന. ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ പ്രഖ്യാപിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. നേരത്തെ 84 ശതമാനം തീരുവയായിരുന്നു ചൈന പ്രഖ്യാപിച്ചത്. പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ചൈന അറിയിച്ചു. 

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം തീരുവ ചുമത്തിയ ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ ഭയക്കുന്നില്ലെന്ന് പറഞ്ഞതിനു പിന്നാലെയാണ് ചൈനയുടെ 'പകരത്തിനു പകരം' പ്രഖ്യാപനം. വ്യാപാര യുദ്ധം മറികടക്കാന്‍ ചൈനയുമായി സഹകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് ഷി ആവശ്യപ്പെടുകയും ചെയ്തു. യുഎസിലേക്കുള്ള ഇറക്കുമതിക്കു ചുമത്തിയ പകരംതീരുവ കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചത്. ഇതില്‍നിന്നു ചൈനയെ ഒഴിവാക്കിയ ട്രംപ് തീരുവ 125% ആക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. 

ആദ്യം ചൈനയുടെ മേല്‍ 104% പകരംതീരുവ ചുമത്തിയ യുഎസ് നടപടിക്കെതിരെ ചൈന തിരിച്ചടിച്ചിരുന്നു. യുഎസ് ഉല്‍പന്നങ്ങള്‍ക്ക് 84% തീരുവ ചുമത്തി. ഇതില്‍ പ്രകോപിതനായ ട്രംപ് 125 ശതമാനമായി തീരുവ ഉയര്‍ത്തി. പ്രതികാരച്ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് ആനുകൂല്യമുണ്ടാവില്ലെന്നു പറഞ്ഞായിരുന്നു ട്രംപിന്റെ നടപടി.  തുടര്‍ന്നാണ് ഇന്നത്തെ ചൈനയുടെ പ്രഖ്യാപനം.

 

xijinping donald trump