/kalakaumudi/media/media_files/2025/08/23/chennai-2025-08-23-08-21-32.jpg)
ബെയ്ജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 12 മരണം. 4 പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ മധ്യഭാഗമാണ് തകര്‍ന്നുവീണത്. സ്റ്റീല്‍ കേബിളിനുണ്ടായ തകരാര്‍ മൂലം പാലത്തിന്റെ ഒരുഭാഗം തകര്‍ന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടസമയത്ത് 15 ജീവനക്കാരും ഒരു പ്രൊജ്ക്ട് മാനേജറുമായിരുന്നു പാലത്തിനു സമീപമുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്ത പ്രതിരോധ സേനയെ പ്രദേശത്ത് വിന്യസിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സിചുവാന്‍-ക്വിങ്ഹായ് റെയില്‍വേ പ്രൊജ്ക്ടിന്റെ ഭാഗമായ പാലം, നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ഇരട്ടട്രാക്കുള്ള സ്റ്റീല്‍ നിര്‍മിതമായ ആര്‍ച്ച് പാലം ആകുമായിരുന്നു.