ഹോങ്കോംഗ് : ജനസഖ്യ വർദ്ധനവുംതകർച്ചനേരിടുന്നസമ്പദ്ഘടനെയുംആയതിനാൽ പ്രായമായ ജനങ്ങളെ യാത്ര ചെയ്യാനായി പ്രോത്സാഹിപ്പിക്കുന്നതിനായി നിർമ്മിച്ച സിൽവർ ട്രെയിനുകളുടെ” പദ്ധതി ചൈന ആരംഭിക്കും.
പുതിയ ട്രെയിനുകളിലെ ബർത്തുകൾ പ്രായമായ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കും. കൂടാതെ ഹാൻഡ്‌റെയിലുകൾ, ഓക്‌സിജൻ ബോട്ടിലുകൾ, എമർജൻസി കോൾ ബട്ടണുകൾ തുടങ്ങിയ സവിശേഷതകളോടെയായിരിക്കും വരികയെന്ന് സർക്കാർ ദേശീയ ടാബ്ലോയിഡ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മിതമായ നിരക്കിൽ ചികിത്സകൾ നൽകാനും അടിയന്തര മരുന്നുകൾ നിർദ്ദേശിക്കാനും കഴിയുന്ന പ്രൊഫഷണൽ മെഡിക്കൽ സ്റ്റാഫുകളും കൂടെയുണ്ടാകും.
ചൈനയുടെ വാണിജ്യ-ടൂറിസം മന്ത്രാലയവും മറ്റ് സർക്കാർ വകുപ്പുകളും ചേർന്നാണ്പുതിയപദ്ധതിയ്ക്ക്രൂപംനൽകിയത്.
2027ഓടെഈപദ്ധതിപ്രാബല്യത്തിൽകൊണ്ട്വരൻശ്രമിക്കുമെന്ന്ഗവൺമെന്റ്വക്താവ്പറഞ്ഞു. സേവന ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള" ഗവൺമെൻ്റിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ട്രെയിനുകൾ തൊഴിൽ അരക്ഷിതാവസ്ഥയും നിലവിലുള്ള സ്വത്ത് തകർച്ചയും നേരിടുന്ന യുവതലമുറകൾക്കിടയിൽ ജോലിസാധ്യതകൊണ്ട് വരാനുംകൂടിയാണ്ഇത്തരംപദ്ധതികൾആവിഷ്കരിക്കുന്നത്.
നിലവിൽ ചൈനയ്ക്ക് രാജ്യവ്യാപകമായി 1,860 ടൂറിസ്റ്റ് ട്രെയിനുകളുണ്ട്. ടിക്കറ്റ് വിൽപ്പനയുടെ 80% മധ്യവയസ്കരും പ്രായമായ യാത്രക്കാരുമാണ് പ്രധാന ഉപഭോക്താക്കൾ.