ഇസ്ലാമാബാദ്: ഇന്ത്യയുമായി സംഘർഷാവസ്ഥ തുടരുന്ന പാകിസ്ഥാൻ ചൈനയുടെ സഹായത്തോടെ പാക് സൈന്യത്തിൽ വലിയ രീതിയിലുള്ള അഴിച്ചു പണി നടത്താൻ ഒരുങ്ങുകയാണ്.ഇതോടെ ഡൽഹിയെ ആക്രമിക്കാൻ പാക്കിസ്ഥാന് വെറും 30 മിനിറ്റ് മതിയാകും.
ആദ്യ കാലങ്ങളിൽ,പാകിസ്ഥാൻ അമേരിക്കയുമായി വിഭജനപരമായ ഒരു ബന്ധം പുലർത്തിയിരുന്നു.എന്നാൽ ഇപ്പോൾ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ദൃഢമായിരിക്കുന്ന സാഹചര്യത്തിൽ മറുവശത്ത്, ഇസ്‌ലാമോഫോബിയയെക്കുറിച്ച് അമേരിക്ക വളരെ ഗൗരവമുള്ള നിലപാട് സ്വീകരിക്കുന്നത് കൊണ്ട് അമേരിക്കയെ ഉപേക്ഷിച്ച് പാകിസ്ഥാൻ ചൈനയുമായി കൈകോർത്തു.ഈ കൂട്ടുകെട്ട് ഇന്ത്യക്കാണ് ഏറ്റവും വലിയ ഭീഷണിയായി മാറുന്നത്.
അന്തർവാഹിനികൾ മുതൽ മിസൈലുകൾ വരെയുള്ള ആയുധങ്ങളും യുദ്ധോപകരണങ്ങളും ചൈന പാക്കിസ്ഥാന് നൽകി.പ്രത്യേകിച്ചും ഡിഎഫ്-21, സിഎം-400എ.കെജി മിസൈലുകൾ പാക്കിസ്ഥാന് ചൈന നൽകിയിട്ടുണ്ട്.ഈ മിസൈലുകൾക്ക് ശബ്ദത്തിൻ്റെ 5 മടങ്ങ് വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് ഏത്തൻ കഴിയും. ഇതിൻ്റെ പരിധി 240 കിലോമീറ്ററാണ്.
ടൈപ്പ് 039 അന്തർവാഹിനികളും ചൈന നൽകിയിട്ടുണ്ട്.ഇത്തരം അന്തർവാഹിനികൾക്ക് ഏകദേശം 14,816 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാനാകും.ലാഹോറിൽ നിന്ന് കന്യാകുമാരിയിലേക്ക് 3,136 കിലോമീറ്റർ മാത്രമാണുള്ളത്.അങ്ങനെയെങ്കിൽ, ഇത് ഇന്ത്യയ്ക്ക് തീർച്ചയായും ആപത്താണ്.
മിസൈലുകൾക്കും അന്തർവാഹിനികൾക്കുമൊപ്പം യുദ്ധവിമാനങ്ങളും ചൈന നൽകിയിട്ടുണ്ട്.ചൈനയുടെ ചെങ്‌ഡു ജെ-10, ജെഎഫ്-17 തണ്ടർ എന്നിങ്ങനെ രണ്ട് യുദ്ധവിമാനങ്ങളാണ് നിലവിൽ പാക്കിസ്ഥാൻ്റെ പക്കലുള്ളത്.J-17-നേക്കാൾ അൽപ്പം കൂടുതൽ നൂതനമായ സാങ്കേതികവിദ്യയാണ് J-10-നുള്ളത്. ഇന്ത്യയുടെ സുഖോയ് SU-30MKI വിമാനത്തേക്കാൾ കഴിവുള്ളതാണ് ഇത്.എന്നാൽ ഇന്ത്യയുടെ പക്കൽ റഫാൽ വിമാനങ്ങൾ ഉള്ളതിനാൽ പേടിക്കേണ്ടതില്ല.
മാത്രമല്ല പാകിസ്ഥാൻ ഉടൻ അഞ്ചാം തലമുറ ആധുനിക യുദ്ധ വിമാനങ്ങൾ വാങ്ങാൻ പോകുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.ഇതാണ് നിലവിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.കാരണം ഇന്ത്യക്ക് ഇത്തരത്തിലുള്ള വിമാനങ്ങൾ ഇല്ല.ഇത് പരിഗണിച്ചാണ് ചൈന ഈ വിമാനങ്ങൾ പാകിസ്ഥാന് നൽകാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
J-35A എന്ന് പേരിട്ടിരിക്കുന്ന ഇത്തരത്തിലുള്ള വിമാനങ്ങൾക്ക് ശബ്ദത്തിൻ്റെ 1.8 മടങ്ങ് വേഗതയിൽ സഞ്ചരിക്കാനാകും.അതേ വേഗതയിൽ ഇതിന് 2000 കിലോമീറ്റർ വരെ പറക്കാനും കഴിയും.ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ എന്തെങ്കിലും സംഘർഷമുണ്ടായാൽ 450 കിലോമീറ്റർ മാത്രം അകലെയുള്ള ഡൽഹിയെ വെറും 30 മിനിറ്റിനുള്ളിൽ ആക്രമിച്ച് തകർക്കാൻ ഈ വിമാനങ്ങൾക്ക് സാധിക്കും.
ചൈനയിൽ നിന്ന് 40 ജെ-35എ യുദ്ധവിമാനങ്ങൾ വാങ്ങുവാനാണ് പാകിസ്ഥാൻ പദ്ധതിയിടുന്നത്.വിമാനം വാങ്ങാൻ 2 വർഷം വരെ എടുക്കുമെന്നതാണ് ആശ്വാസകരമായ വാർത്ത. മാത്രമല്ല,ഇത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക കരാറിൽ പാകിസ്ഥാൻ ഏർപ്പെട്ടിട്ടില്ല.
ലോകത്ത് ഇതുവരെ മൂന്ന് രാജ്യങ്ങൾക്ക് മാത്രമാണ് അഞ്ചാം തലമുറ വിമാനങ്ങൾ ഉള്ളത്.ലോക്ക്ഹീഡ് മാർട്ടിൻ എഫ്-22 റാപ്‌റ്റർ, ലോക്ക്ഹീഡ് മാർട്ടിൻ എഫ്-35 ലൈറ്റ്‌നിംഗ് II എന്നിങ്ങനെ രണ്ട് വിമാനങ്ങളാണ് യുഎസിനുള്ളത്.ഇതിനുശേഷം റഷ്യയുടെ പക്കൽ സുഖോയ് സു-57,ചൈന ചെങ്‌ഡു ജെ-20, ജെ-35 എ എന്നിങ്ങനെ പേരുള്ള അഞ്ചാം തലമുറ വിമാനങ്ങളുണ്ട്.ഇത്തരം വിമാനങ്ങൾ റഡാറിലൂടെ കണ്ടെത്താനാകുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.