വിരമിക്കൽ പ്രായം ഉയർത്തി ചൈന

വിരമിക്കൽ പ്രായം ഉയർത്തി ചൈന. രാജ്യത്ത് പ്രായം കൂടിയവരുടെ എണ്ണം കൂടുകയും പെൻഷൻ ഫണ്ടിലെ കുറവും പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്ചയാണ് പെൻഷൻ പ്രായം ഉയർത്താനുള്ള ശുപാർശയ്ക്ക് അംഗീകാരമായത്.

author-image
Prana
New Update
china
Listen to this article
0.75x 1x 1.5x
00:00 / 00:00

വിരമിക്കൽ പ്രായം ഉയർത്തി ചൈന. രാജ്യത്ത് പ്രായം കൂടിയവരുടെ എണ്ണം കൂടുകയും പെൻഷൻ ഫണ്ടിലെ കുറവും പരിഗണിച്ചാണ് തീരുമാനം. വെള്ളിയാഴ്ചയാണ് പെൻഷൻ പ്രായം ഉയർത്താനുള്ള ശുപാർശയ്ക്ക് അംഗീകാരമായത്. കായിക അധ്വാനം വേണ്ടി വരുന്ന ബ്ലു കോളർ ജോലി ചെയ്യുന്ന വനിതകൾക്ക് വിരമിക്കൽ പ്രായം 50ൽ നിന്ന് 55 ലേക്കും വെറ്റ് കോളർ ജോലികൾക്ക് ചെയ്യുന്ന വനിതകൾക്ക് വിരമിക്കൽ പ്രായം 55ൽ നിന്ന് 58ലേക്കും ഉയർത്താനാണ് തീരുമാനം. പുരുഷന്മാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 63ലേക്കാണ് ഉയർത്തിയത്. ലോകത്തിലെ ഏറ്റവും കുറഞ്ഞ വിരമിക്കൽ പ്രായമുള്ള രാജ്യമാണ് ചൈന.

2025 ജനുവരി 1 മുതലാവും തീരുമാനം പ്രാവർത്തികമാവുക. അടുത്ത 15 വർഷത്തേക്ക് ഓരോ മാസവും വിരമിക്കൽ പ്രായം ഉയർത്തിയാകും തീരുമാനം പ്രാവർത്തികമാക്കുക. ജീവനക്കാർക്ക് വിരമിക്കൽ പ്രായം മൂന്ന് വർഷം വരെ നീട്ടാനും അനുവാദമുണ്ട്. 2030ഓടെ സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതിയിലേക്ക് കൂടുതൽ തുകയും നൽകേണ്ടതായുണ്ട്. എങ്കിൽ മാത്രമാകും പെൻഷൻ ലഭ്യമാകുക. രാജ്യത്തെ ജനന നിരക്ക് കുറയുകയും ശരാശരി ആയുർദൈർഘ്യം 78.2 വർഷമായും ചൈനയിൽ ഉയർന്നിട്ടുണ്ട്.

china