അനാഥരായ കുട്ടികള്‍ക്ക് ക്രിസ്ത്യന്‍ ബെയ്ലിന്റെ 180 കോടിയുടെ അനാഥാലയം

17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലാണ് ഇത്തരമൊരു പദ്ധതി തുടങ്ങാന്‍ താന്‍ ആലോചിച്ചത് എന്ന് താരം പറയുന്നു. 2026ഓട് കൂടി വില്ലേജ് തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

author-image
Biju
New Update
cr

വാഷിങ്ടണ്‍:  അനാഥരായ കുട്ടികള്‍ക്ക് വേണ്ടി 22 മില്യണ്‍ ഡോളര്‍ (180 കോടി രൂപ) മുതല്‍മുടക്കില്‍ ആശ്രയകേന്ദ്രം നിര്‍മ്മിച്ച് ഹോളിവുഡ് താരം ക്രിസ്ത്യന്‍ ബെയ്ല്‍. കാലിഫോര്‍ണിയയിലെ പാംഡെയ്‌ലില്‍ 5 ഏക്കറോളം വരുന്ന സ്ഥലത്ത് 12 ഭവനങ്ങളും, കമ്മ്യൂണിറ്റി സെന്ററുകളും, പൂന്തോട്ടവും, കളിസ്ഥലവും ഉള്‍പ്പെടുന്നൊരു ചെറുഗ്രാമമാണ് നടന്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ചത്.

രക്ഷകര്‍ത്താക്കള്‍ മരണമടഞ്ഞതോ, ഉപേക്ഷിക്കപ്പെട്ടതോ, അസുഖ ബാധിതരായ മാതാപിതാക്കള്‍ ഉള്ളതോ ആയ കുട്ടികളെ പ്രത്യേക കേന്ദ്രങ്ങളില്‍ താമസിപ്പിക്കുമ്പോള്‍ പല കരണങ്ങള്‍ക്കൊണ്ട സഹോദരങ്ങളായ കുട്ടികള്‍ തമ്മില്‍ വേര്‍പിരിയേണ്ടി വരാറുണ്ട് അമേരിക്കയില്‍. ഇത്തരം പ്രശ്ങ്ങളെ ഒഴിവാക്കി അവരെ ഒരുമിച്ച് നിര്‍ത്തുകയെന്നതുകൂടിയാണ് തന്റെ ലക്ഷ്യമെന്നും ക്രിസ്ത്യന്‍ ബെയ്ല്‍ പറയുന്നു. 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതലാണ് ഇത്തരമൊരു പദ്ധതി തുടങ്ങാന്‍ താന്‍ ആലോചിച്ചത് എന്ന് താരം പറയുന്നു. 2026ഓട് കൂടി വില്ലേജ് തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിസ്റ്റഫര്‍ നോളന്റെ ബാറ്റ്മാന്‍ ട്രയോളജി, അമേരിക്കന്‍ സൈക്കോ, മെഷീനിസ്റ്റ്, ഫോര്‍ഡ് ്‌ െഫെറാരി തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോള സിനിമ പ്രേമികളുടെ ആരാധനാ പിടിച്ചു പറ്റിയ ക്രിസ്ത്യന്‍ ബെയ്ല്‍ തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി നടത്തുന്ന രൂപ പരിണാമങ്ങളും മെത്തേഡ് ആക്റ്റിങ് ശൈലിയും കൊണ്ടാണ് പ്രശസ്തി നേടിയത്.

ക്രിസ്ത്യന്‍ ബെയ്ല്‍ ബാറ്റ്മാന്‍/ബ്രൂസ് വെയ്ന്‍ ആയി അഭിനയിച്ച ഡാര്‍ക്ക് നൈറ്റ് റൈസസ് എന്ന ചിത്രത്തില്‍ കഥാപാത്രം അനാഥ ബാലന്മാര്‍ക്ക് വേണ്ടി ഒരു ആശ്രയ കേന്ദ്രം ഫണ്ട് ചെയ്യുന്നതായി പ്രതിപാദ്യമുണ്ട്. ഇപ്പോള്‍ നടന്‍ തിരശീലയില്‍ അവതരിപ്പിച്ച കഥാപാത്രവുമായാണ് ആരാധകര്‍ ഈ പ്രവൃത്തിയെ താരതമ്യം ചെയ്യുന്നത്.

Christian Bale