സിറിയയില്‍ വിമതര്‍ വന്‍ മുന്നേറ്റം നടത്തിയപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രാജ്യംവിട്ടത്. രഹസ്യ നീക്കത്തിലൂടെ റഷ്യയാണ് അസദിനെ രക്ഷിച്ചത്.നിലവില്‍ മോസ്‌കോയിലാണ് അസദ് രാഷ്ട്രീയ അഭയം തേടിയിരിക്കുന്നത്. മോസ്‌കോയില്‍ എത്തിയതിനു പിന്നാലെ അസദ് രാജ്യത്തോട് സംസാരിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നു. അസദിനെ മോസ്‌കോയില്‍ വച്ച് വിഷം കൊടുത്ത് കൊല്ലാനുള്ള ശ്രമം നടന്നതായാണ് റിപ്പോര്‍ട്ട്. വിമതര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കിയ മുന്‍ നേതാവ് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8 മുതല്‍ മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ സംരക്ഷണയിലാണ്.
റഷ്യയിലെ ജനറല്‍ എസ് വി ആര്‍ എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് ആണ് അസദിന് വിഷം നല്‍കിയ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ചയാണ് അസദ് അസുഖ ബാധിതനായത്. അദ്ദേഹം വൈദ്യസഹായം തേടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അസദിന്റെ ശരീരത്തില്‍ വിഷം എത്തിയതായി സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയോടെ അസദ് അപകടനില തരണം ചെയ്തു.എന്നാല്‍,ചുമയും ശ്വാസംമുട്ടും അസദിനെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അസദ് തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചുതന്നെയാണ് ചികിത്സ സ്വീകരിച്ചത്. തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷം കലര്‍ന്നതായി പരിശോധനയില്‍ തെളിഞ്ഞതോടെയാണ് വധശ്രമായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. റഷ്യയുടെ സംരക്ഷണയില്‍ കഴിയുന്ന അസദിനെ തീര്‍ക്കാന്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ നടത്തിയ നീക്കാമാണെന്നുള്ള അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.
മോസ്‌കോയില്‍ വച്ച് അസദിന് അത്യാഹിതം സംഭവിച്ചാല്‍ അത് പുടിന്റെ പ്രതിച്ഛായയ്ക്ക് സാരമായി മങ്ങലേല്‍ക്കുമെന്ന നിഗമനത്തിലാണ് പുതിയ നീക്കമെന്ന സൂചനകളുമുണ്ട്.രണ്ടു പതിറ്റാണ്ടത്തെ അസദിന്റെ ഭരണത്തിന് തിരശീലയിട്ടുകൊണ്ട് വിമതര്‍ അധികാരം പിടിച്ചെടുത്തതോടെയാണ് അസദും ഭാര്യ അസ്മയും റഷ്യയില്‍ അഭയം തേടിയത്. ലണ്ടനില്‍ ജനിച്ച അസ്മ അവിടേക്ക് മടങ്ങാന്‍ ആഗ്രഹിച്ചെങ്കിലും, പാസ്സ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതോടെ യുകെയില്‍ പ്രവേശിക്കാന്‍ വിലക്ക് നേരിടുകയാണ്.അസ്മ വിവാഹ മോചനം നേടി യുകെയിലേക്ക് പിന്നീട് മടങ്ങുമെന്നാണ് സൂചന.
മാത്രമല്ല,റഷ്യയില്‍ അഭയം തേടിയ അസദ് കഴിയുന്നത് തടങ്കലില്‍ എന്ന പോലെയാണ്. മോസ്‌കോ വിടാനോ,രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനോ കഴിയില്ല. അദ്ദേഹത്തിന്റെ ആസ്തികള്‍ റഷ്യന്‍ അധികൃതര്‍ മരവിപ്പിച്ചിരിക്കുകയാണ്.