സിറിയയില്‍ വീണ്ടും ആഭ്യന്തരയുദ്ധം

സിറിയയില്‍ വീണ്ടും ആഭ്യന്തരയുദ്ധം. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണത്തിനെതിരെയാണ് വിമതര്‍ പടയൊരുക്കം നടത്തുന്നത്. 8 വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ ഹയാത്ത് തഹ്രീര്‍ അല്‍ ഹം അലപ്പോ നഗരം വിമതര്‍ പിടിച്ചെടുത്തു.

author-image
Rajesh T L
New Update
gh

സിറിയയില്‍ വീണ്ടും ആഭ്യന്തരയുദ്ധം. പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണത്തിനെതിരെയാണ് വിമതര്‍ പടയൊരുക്കം നടത്തുന്നത്. 8 വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ ഹയാത്ത് തഹ്രീര്‍ അല്‍ ഹം അലപ്പോ നഗരം വിമതര്‍ പിടിച്ചെടുത്തു. 

ആഭ്യന്തരയുദ്ധത്തിന് പേരുകേട്ട രാജ്യങ്ങളിലൊന്നാണ് സിറിയ. ബാഷര്‍  അല്‍ ആസാദാണ് നിലവില്‍ സിറിയയുടെ പ്രസിഡന്റ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വീണ്ടും രക്ഷിക്കുമോ എന്നു ഇനി  കണ്ടറിയണം.

തൊഴില്‍ പ്രശ്നമുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ പ്രതിഷേധിക്കുന്നത്. പ്രസിഡന്റും അദ്ദേഹത്തിന്റെ എതിരാളികളും ഏറ്റുമുട്ടുന്ന  സാഹചര്യമാണ്. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. അമേരിക്ക, റഷ്യ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. 

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സഹായത്തോടെയാണ് ബശ്ശാറുല്‍ അസദിന്റെ ഭരണം നിലനില്‍ക്കുന്നത്. റഷ്യന്‍ വ്യോമാക്രമണത്തില്‍ നിരവധി പ്രതിഷേധക്കാരും സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഇതോടെ പ്രതിഷേധക്കാര്‍ രാജ്യത്ത് അടിച്ചമര്‍ത്തപ്പെട്ടു. കൂടാതെ, 2012-ല്‍ പ്രതിഷേധം  നടത്തിയവരുടെ  നിയന്ത്രണത്തിലായിരുന്ന ഈസ്റ്റ് അലപ്പോ നഗരം 2021-ല്‍ റഷ്യന്‍ വ്യോമസേന പിടിച്ചെടുത്ത് പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിന് കൈമാറി.

അന്നുമുതല്‍ സര്‍ക്കാരിനെതിരെ ഇടയ്ക്കിടെ പ്രതിഷേധങ്ങള്‍ പൊട്ടിപുറപ്പെടുകയാണ്. അതിനിടെയാണ്, പ്രതിഷേധം ശക്തമാവുകയും ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തത്. ഹയാത്ത് തഹ്രീര്‍ അല്‍-ഹാം അലപ്പോയില്‍ പ്രവേശിച്ച് പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനെതിരെ പോരാടുകയാണ്. ഭീകര സംഘടനയായിരുന്ന ഹയാത് തഹ്രീര്‍ അല്‍ ഹം, അല്‍ ഖ്വയ്ദയ്ക്കൊപ്പം പ്രവര്‍ത്തിച്ചു വരികയായിരുന്നു. തുടര്‍ന്ന് അല്‍ഖ്വയ്ദയുമായുള്ള ബന്ധം വിച്ഛേദിച്ചു. 

എന്നാല്‍ അല്‍ ഖ്വയ്ദയെന്ന സംഘടനയുടെ മറ്റൊരു രൂപമായി  ഹയാത് തഹ്രീര്‍ അല്‍ ഹം മാറി  എന്നതാണ് വലിയ ട്വിസ്റ്റ്. ഈ സംഘടനയുടെ തലവന്‍ അബു മുഹമ്മദ് അല്‍ ഗൊലാനിയാണ്. യുഎസും യുഎന്നും സംഘടനയെ ഭീകരവിരുദ്ധ ഗ്രൂപ്പായി പ്രഖ്യാപിച്ചു. ഈ ഗ്രൂപ്പിലെ അംഗങ്ങളും പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്ന സേനയും തമ്മില്‍ സംഘര്‍ഷമുണ്ട്.ഇതിപ്പോള്‍ ബശ്ശാര്‍ അല്‍ അസദിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. 

ഇതുവരെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ല. വിദേശ രാജ്യങ്ങള്‍ ഇടപെട്ടാല്‍ ഈ ആഭ്യന്തരയുദ്ധം കൈവിട്ടുപോകും എന്ന വിലയിരുത്തലുമുണ്ട്. 

അലപ്പോ നഗരം വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഒരു പ്രധാന വാണിജ്യ നഗരമായിരുന്നു. വടക്കന്‍ ഭാഗത്ത് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി  ചെയ്യുന്നത്. 2011-ലെ ആഭ്യന്തരയുദ്ധത്തിനുശേഷം ആകെ 2.3 ദശലക്ഷം ആളുകളാണ് ഉണ്ടായിരുന്നത്. അതായത് 23 ലക്ഷം ആളുകള്‍ ആ നഗരത്തില്‍ ജീവിച്ചിരുന്നു. 

സിറിയയിലെ പ്രധാന നഗരമായ അലെപ്പോ ആഭ്യന്തരയുദ്ധത്തില്‍ കനത്ത നാശനഷ്ടങ്ങളാണ് നേരിട്ടത്. പലരും കൊല്ലപ്പെട്ടു. ജീവന്‍ നഷ്ടമാകുമെന്ന് ഭയന്ന് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്തു. പലരും അഭയാര്‍ത്ഥികളായി വിദേശത്ത് അഭയം പ്രാപിച്ചു. 

2016-ല്‍ റഷ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ നഗരം പിടിച്ചെടുത്തതോടെയാണ് സമാധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇപ്പോള്‍ 8 വര്‍ഷത്തിന് ശേഷം  വീണ്ടും ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ഇതിനകം തന്നെ മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഇസ്രായേല്‍-ഗാസ യുദ്ധവും ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷവുമുണ്ട്. അതിനിടയിലാണ് സിറിയയിലെ ആഭ്യന്തരയുദ്ധം കൂടി മേഖലയെ സംഘര്‍ഷഭരിതമാക്കുന്നത്.

syria