/kalakaumudi/media/media_files/2024/11/25/itcGEwnSYyCMV7voCnye.jpg)
യുകെയില്‍ ഇപ്പോള്‍ തരംഗം തീര്‍ത്തിരിക്കുന്നത് ഒരു ശീതള പാനിയമാണ്. പേര് കോള ഗസ്സ. ഗസയിലെ ജനതയ്ക്കുള്ള പിന്തുണയുമായി ബാഗും ഡ്രസുകളുമായി പലവിധത്തില്‍ നേരത്തെയും തരംഗമായിട്ടുണ്ട്. അവയുടെ പട്ടികയിലേക്ക് ഇടം നേടിയിരിക്കുകയാണ് പുതിയ കോള ഗസ്സയും. ലണ്ടനിലെ പലസ്തീന്‍ ഹൗസിന്റെ ഈ ഉല്‍പ്പന്നം ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്ന ബദല്‍ ശീതള പാനീയമാണെന്നാണ് ഇത് വിപണിയിലെത്തിച്ച പലസ്തീനി ആക്ടിവിസ്റ്റും വ്യവസായിയുമായ ഉസാമ ഖാഷൂ പറയുന്നത്. 100 ശതമാനം പലസ്തീനി ഉടമസ്ഥതയിലുള്ളത്, 100 ശതമാനം അപ്പാര്‍ത്തീഡ് മുക്തം, 100 ശതമാനം ലാഭവും മാനുഷിക സഹായത്തിന് നല്‍കുന്നു എന്നിവയാണ് കോള ഗസ്സയുടെ പരസ്യവാചകങ്ങള്‍. പലസ്തീന്‍ പതാകയുടെ നിറങ്ങളും കഫിയ പാറ്റേണും അറബി, ഇംഗ്ലീഷ് അക്ഷരരൂപങ്ങളും ഉള്‍പ്പെടുന്നതാണ് കോള കാനിന്റെ ഡിസൈന്‍. ഗസ്സയിലെ വംശഹത്യയില്‍ ഇസ്രായേല്‍ സൈന്യത്തെ സഹായിക്കുന്ന ബ്രാന്‍ഡുകളെ ബഹിഷ്‌കരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഭാഗമായാണ് 'വംശഹത്യയില്ലാത്ത കോള' എന്ന ലേബലില്‍ കോള ഗസ്സ പുറത്തിറക്കിയത്. ആഗസ്തില്‍ വിപണിയിലെത്തിച്ച കോള ഗസ്സയുടെ അഞ്ച് ലക്ഷത്തിളേറെ കാനുകള്‍ ഇതിനകം വിറ്റഴിഞ്ഞതായി ഇസ്രായേല്‍ മാധ്യമം ജെറുസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
