ദുബായ് വിമാനത്താവളത്തില്‍  പാര്‍ക്കിങ്ങിന് കളര്‍ കോഡുകള്‍

കളര്‍കോഡഡ് കാര്‍ പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള പുതിയ രീതികളാണ് എയര്‍പോര്‍ട്ടില്‍ വരും മാസങ്ങളില്‍ അവതരിപ്പിക്കുകയെന്ന് എയര്‍പോര്‍ട്ട്‌സ് വ്യക്തമാക്കി.

author-image
Prana
New Update
dubai parking
Listen to this article
0.75x1x1.5x
00:00/ 00:00

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ വിശാലമായ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ വാഹനം കണ്ടെത്താന്‍ പുതിയ സംവിധാനം വരുന്നു. കളര്‍കോഡഡ് കാര്‍ പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള പുതിയ രീതികളാണ് എയര്‍പോര്‍ട്ടില്‍ വരും മാസങ്ങളില്‍ അവതരിപ്പിക്കുകയെന്ന് എയര്‍പോര്‍ട്ട്‌സ് വ്യക്തമാക്കി.
പ്രതിദിനം ലക്ഷക്കണക്കിന് താമസക്കാരും വിനോദസഞ്ചാരികളും ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ മൂന്ന് ടെര്‍മിനലുകളിലൂടെ സഞ്ചരിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകള്‍ വിമാനത്താവളത്തില്‍ ആളുകളെ കാണാനും സ്വീകരിക്കാനും എത്തുന്നു. അവര്‍ക്ക് പുതിയ കളര്‍കോഡഡ് കാര്‍ പാര്‍ക്കുകള്‍ നാവിഗേഷന്‍ എളുപ്പമാക്കും.
ദുബായ് ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ 44.9 ദശലക്ഷം അതിഥികളെ സ്വീകരിച്ചു. ഇതില്‍ 9.31 ദശലക്ഷം അന്തര്‍ദേശീയ സന്ദര്‍ശകരാണ്. മൊത്തം വിമാന യാത്രകളുടെ എണ്ണം 216,000 ആയി. ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയില്‍ ദുബായുടെ തന്ത്രപരമായ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ് ഈ വളര്‍ച്ച. ലോകമെമ്പാടുമുള്ള പ്രതിഭകളെയും ബിസിനസുകളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നതില്‍ ദുബായ് ആഗോള നഗരങ്ങളില്‍ മുന്‍പന്തിയിലാണ്.

carparking dubai airport