കപില്‍ ശര്‍മയുടെ കഫേ ഖലിസ്ഥാന്‍ ഭീകരവാദികള്‍ തകര്‍ത്തു

നിരോധിത ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകനും ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ള മോസ്റ്റ് വാണ്ടഡ് ഭീകരനുമായ ഹര്‍ജിത് സിംഗ് എന്ന ലഡ്ഡി വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു

author-image
Biju
New Update
sttt

ഒട്ടാവ : കൊമേഡിയനും സെലിബ്രിറ്റി അവതാരകനുമായ കപില്‍ ശര്‍മ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് കാനഡയില്‍ പുതിയൊരു റസ്റ്റോറന്റ് ആരംഭിച്ചിരുന്നത്. 'കാപ്‌സ് കഫേ' എന്ന ഈ റസ്റ്റോറന്റിന് നേരെ ഇപ്പോള്‍ ഖാലിസ്ഥാന്‍ ഭീകരരുടെ ആക്രമണം ഉണ്ടായിരിക്കുകയാണ്.

നിരോധിത ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തകനും ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ള മോസ്റ്റ് വാണ്ടഡ് ഭീകരനുമായ ഹര്‍ജിത് സിംഗ് എന്ന ലഡ്ഡി വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കപില്‍ ശര്‍മ്മ നടത്തിയതായി ആരോപിക്കപ്പെടുന്ന ചില പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് വെടിവയ്പ്പ് നടത്തിയതെന്ന് ലഡ്ഡിയുടെ പ്രസ്താവനയില്‍ പറയുന്നു.

സംഭവസ്ഥലത്ത് നിരവധി റൗണ്ട് വെടിവയ്പ്പുകള്‍ നടന്നതായി പ്രദേശവാസികള്‍ വ്യക്തമാക്കി. ജനപ്രിയ നെറ്റ്ഫ്‌ലിക്‌സ് ഷോയായ ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയുടെ മൂന്നാം സീസണിന്റെ ഭാഗമായി കപില്‍ ശര്‍മ ഇപ്പോള്‍ ഇന്ത്യയില്‍ ആണുള്ളത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കാനഡയില്‍ നടന്ന റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള കുറ്റവാളിയാണ് ആക്രമണം നടത്തിയ ഹര്‍ജിത് സിംഗ്.