കിവു തടാകത്തില്‍ ബോട്ട് മറിഞ്ഞ് 78 മരണം

278 യാത്രക്കാരുമായി പോയ നിരവധി ഡെക്കുകളുള്ള ബോട്ടാണ് തകര്‍ന്നത്.

author-image
Vishnupriya
New Update
as

ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കിവു തടാകത്തില്‍ ബോട്ട് മറിഞ്ഞ് 78 പേര്‍ മുങ്ങിമരിച്ചു. 278 യാത്രക്കാരുമായി പോയ നിരവധി ഡെക്കുകളുള്ള ബോട്ടാണ് തകര്‍ന്നത്.തുറമുഖത്ത് നിന്ന് 700 മീറ്റര്‍ അകലെയാണ് ബോട്ട് മറിഞ്ഞത്.വ്യാഴാഴ്ചയാണ് കിവു തടാകത്തില്‍ അപകടം നടന്നത്.

ഗോവയില്‍ നിന്നുള്ള അപകടം എന്ന രീതിയില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
അപകടത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് നോര്‍ത്ത് കിവു പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു.

congo boat accident