ലോകശ്രദ്ധ നേടിയ സയാമീസ് ഇരട്ടകൾ വിവാഹിതരായി; ചിത്രങ്ങൾ പുറത്ത്...!

2021 -ൽ യുഎസ് ആർമി വെറ്ററൻ ജോഷ് ബൗളിംഗുമായിട്ടായിരുന്നു ഇരട്ടകളിൽ ഒരാളായ അബിയുടെ വിവാഹം.പീപ്പിൾ മാഗസിനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.വിവാഹത്തിൻ്റെ വീഡിയോകളും ചിത്രങ്ങളും ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

author-image
Greeshma Rakesh
New Update
abby hensel

conjoined twin abby hensel and Josh Bowling

Listen to this article
0.75x 1x 1.5x
00:00 / 00:00

 ലോകശ്രദ്ധ നേടിയ സയാമീസ് ഇരട്ടകളാണ് അബിയും ബ്രിട്ടാനി ഹെൻസലും.1996 -ൽ ഓപ്ര വിൻഫ്രെ ഷോയിലൂടെയാണ് ഇവർ ശ്രദ്ധേയരായത്.ഇവരുടെ ജീവിതവും നേരിടേണ്ടിവന്ന പ്രതിസന്ധികളും അറിയാത്തവരായി അധികമാരും ഉണ്ടാകില്ല.ഇപ്പോഴിതാ ഇരട്ടകൾ വിവാഹിതരായി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.2021 -ൽ യുഎസ് ആർമി വെറ്ററൻ ജോഷ് ബൗളിംഗുമായിട്ടായിരുന്നു ഇരട്ടകളിൽ ഒരാളായ അബിയുടെ വിവാഹം.പീപ്പിൾ മാഗസിനാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

എബിയും ഹെൻസലും തങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം മാറ്റിയിട്ടുണ്ട്. വിവാഹവസ്ത്രത്തിൽ എബിയും ഹെൻസലും മറുവശത്ത്, ചാരനിറത്തിലുള്ള സ്യൂട്ട് ധരിച്ച് ബൗളിംഗ് നിൽക്കുന്നതും ഫോട്ടോയിൽ കാണാം.ഹെൻസൽസിൻ്റെ ഫേസ്ബുക്ക് പേജും പ്രൊഫൈൽ‌ ഫോട്ടോ ആക്കിയിരിക്കുന്നത് അങ്ങനെ ഒരു ചിത്രം തന്നെയാണ്. ബൗളിംഗിൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ അദ്ദേഹം ഇരട്ടകൾക്കൊപ്പം ഐസ്ക്രീം കഴിക്കുന്നതും ഒരുമിച്ച് യാത്ര ചെയ്യുന്നതുമായ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. വിവാഹത്തിൻ്റെ വീഡിയോകളും ചിത്രങ്ങളും ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

ടുഡേയിലെ ഒരു റിപ്പോർട്ട് പ്രകാരം, അബിയും ബ്രിട്ടാനിയും ഇപ്പോൾ അഞ്ചാം ക്ലാസ് അധ്യാപകരാണ്. അവർ ജനിച്ച മിനസോട്ടയിൽ തന്നെയാണ് ഇരുവരും താമസിക്കുന്നത്. ഇരുവരും തങ്ങളുടെ സ്വകാര്യജീവിതം അധികം പരസ്യമാക്കാൻ ഇഷ്ടപ്പെടുന്നില്ല. അതേ തുടർന്നാണ് വിവാഹവാർത്ത പോലും ഇത്രമാത്രം വൈകി പുറത്തെത്തുന്നത് എന്ന് വ്യക്തമാണ്.

ടിഎൽസി പരമ്പരയായ 'എബി ആൻഡ് ബ്രിട്ടാനി' -യിലൂടെയാണ് ഇരട്ടകൾ പ്രശസ്തരായത്. കഴുത്തിന് താഴേക്ക് ഇരുവരും ഒരേ ശരീരമാണ് പങ്കിടുന്നത്. അബി വലതുഭാ​ഗവും ബ്രിട്ടാനി ഇടതുഭാ​ഗവും നിയന്ത്രിക്കുന്നു. 1990 -ലാണ് ഇരട്ടകൾ ജനിച്ചത്. അവരുടെ ഇരുവരേയും വേർപിരിക്കുന്ന ശസ്ത്രക്രിയ നടത്തുന്നില്ല എന്ന്  മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയ ചെയ്താൽ ഇരുവരുടെയും ജീവൻ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ് എന്ന് ഡോക്ടർമാർ പറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. 

marriage conjoined twins abby hensel