കോപ്പ 2024ന് നാളെ തുടക്കം: മല്‍സരക്രമം അറിയാം

ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന കാനഡയെ നേരിടും. ലോകകപ്പ് കിരീട ജേതാക്കളായ ടീം തന്നെയാണ് കോപ്പയിലും അര്‍ജന്റീനക്കായി പന്തുതട്ടുക.

author-image
Prana
New Update
coppa

Coppa 2024 live updates

Listen to this article
0.75x 1x 1.5x
00:00 / 00:00

ഫുട്‌ബോള്‍ ആരാധകരുടെ ഉറക്കം കെടുത്തുന്ന രാവുകള്‍ക്ക് നാളെ തുടക്കം. യൂറോ കപ്പിന് പിന്നാലെ ലാറ്റിനമേരിക്കയുടെ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ രാവിലെ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന കാനഡയെ നേരിടും. ലോകകപ്പ് കിരീട ജേതാക്കളായ ടീം തന്നെയാണ് കോപ്പയിലും അര്‍ജന്റീനക്കായി പന്തുതട്ടുക.മറുവശത്ത് കാനഡയ്ക്കാട്ടെ ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റാണ്. അമേരിക്കന്‍ കോച്ച് ജെസി മാര്‍ഷിന്റെ കീഴില്‍ പ്ലേ ഓഫ് കളിച്ചാണ് ടീമിന്റെ വരവ്. യുഎസിലെ മേജര്‍ സോക്കര്‍ ലീഗില്‍നിന്നുള്ള 14 താരങ്ങള്‍ ടീമിലുള്ളത് ഗുണം ചെയ്യുമെന്നാണ് കാനഡയുടെ പ്രതീക്ഷ. Coppa 2024 live 

മത്സര ക്രമം

അര്‍ജന്റീന- കാനഡ: 21ന് പുലര്‍ച്ചെ 5.30

പെറു- ചിലി: 22ന് പുലര്‍ച്ചെ 5.30

ഇക്വഡോര്‍- വെനെസ്വല: 23ന് പുലര്‍ച്ചെ 3.30

മെക്സിക്കോ- ജമൈക്ക: 23ന് പുലര്‍ച്ചെ 6.30

യുഎസ്എ- ബൊളീവിയ: 24ന് പുലര്‍ച്ചെ 3.30

ഉറുഗ്വെ- പാനമ: 24ന് പുലര്‍ച്ചെ 6.30

കൊളംബിയ- പരാഗ്വെ: 25ന് പുലര്‍ച്ചെ 3.30

ബ്രസീല്‍- കോസ്റ്റ റിക്ക: 25ന് പുലര്‍ച്ചെ 6.30

പെറു- കാനഡ: 26ന് പുലര്‍ച്ചെ 3.30

ചിലി- അര്‍ജന്റീന: 26ന് പുലര്‍ച്ചെ 6.30

ഇക്വഡോര്‍- ജമൈക്ക: 27ന് പുലര്‍ച്ചെ 3.30

വെനെസ്വല- മെക്സിക്കോ: 27ന് പുലര്‍ച്ചെ 6.30

പാനമ- യുഎസ്എ: 28ന് പുലര്‍ച്ചെ 3.30

ഉറുഗ്വെ- ബൊളീവിയ: 28ന് പുലര്‍ച്ചെ 6.30

കൊളംബിയ- കൊസ്റ്റ റിക്ക: 29ന് പുലര്‍ച്ചെ 3.30

പരാഗ്വെ- ബ്രസീല്‍: 29ന് പുലര്‍ച്ചെ 6.30

അര്‍ജന്റീന- പെറു: 30ന് പുലര്‍ച്ചെ 5.30

കാനഡ- ചിലി: 30ന് പുലര്‍ച്ചെ 5.30

മെക്സിക്കോ- ഇക്വഡോര്‍: ജൂലൈ 1ന് പുലര്‍ച്ചെ 5.30

ജമൈക്ക- വെനെസ്വല: ജൂലൈ 1ന് പുലര്‍ച്ചെ 5.30

ബൊളീവിയ- പാനമ: 2ന് പുലര്‍ച്ചെ 6.30

യുഎസ്എ- ഉറുഗ്വെ: 2ന് പുലര്‍ച്ചെ 6.30

ബ്രസീല്‍- കൊളംബിയ: 3ന് പുലര്‍ച്ചെ 6.30

കോസ്റ്റ് റിക്ക- പരാഗ്വെ: 3ന് പുലര്‍ച്ചെ 6.30

ക്വാര്‍ട്ടര്‍ ഫൈനല്‍

ഒന്നാം ക്വാര്‍ട്ടര്‍: 5ന് പുലര്‍ച്ചെ 6.30

രണ്ടാം ക്വാര്‍ട്ടര്‍: 6ന് പുലര്‍ച്ചെ 6.30

മൂന്നാം ക്വാര്‍ട്ടര്‍: 7ന് പുലര്‍ച്ചെ 3.30

നാലാം ക്വാര്‍ട്ടര്‍: 7ന് പുലര്‍ച്ചെ 6.30

സെമി ഫൈനല്‍

ഒന്നാം സെമി: 10ന് പുലര്‍ച്ചെ 5.30

രണ്ടാം സെമി: 11ന് പുലര്‍ച്ചെ 5.30

ഫൈനല്‍

14ന് പുലര്‍ച്ചെ 5.30

 

 

Coppa 2024 live