/kalakaumudi/media/media_files/2025/01/23/vc2JVBox21jsCWBD0lrP.jpg)
Pisit "Kew" Sirihirunchai (L) and his partner Chanatip "Jane" Sirihirunchai smile while holding their marriage certificates Photograph: (BBC)
ബാങ്കോക്ക്: ഏറെ നാളത്തെ അനിശ്വിതത്വങ്ങള്‍ക്കൊടുവില്‍ തായ്ലന്‍ഡില്‍ സ്വവര്‍ഗ്ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ തായ് നിയമപ്രകാരം എല്‍.ജി.ബി.ടി.ക്യു+ ദമ്പതികള്‍ക്ക് വിവാഹനിശ്ചയം നടത്താനും വിവാഹം കഴിക്കാനും അവരുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനും അനന്തരാവകാശം നേടാനും കുട്ടികളെ ദത്തെടുക്കാനും മറ്റേതൊരു ദമ്പതികള്‍ക്കും ഉള്ള അതേ അവകാശങ്ങളും ഉണ്ടാവും.
രാജ്യത്തുടനീളമുള്ള 878 ജില്ലാ ഓഫീസുകള്‍ സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും വിവാഹം കഴിക്കാനും സൗകര്യം ഒരുക്കും. തുല്യ വിവാഹം അംഗീകരിക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യത്തെ രാജ്യമായും തായ്വാനും നേപ്പാളിനും പിന്നില്‍ ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായും തായ്‌ലന്‍ഡ് മാറും.
ദീര്‍ഘകാലമായി കാത്തിരിക്കുന്ന തുല്യവിവാഹം നിലവില്‍ വരുന്നതില്‍ ഏറെ സന്തോഷത്തിലാണ് സ്വവര്‍ഗ ദമ്പതിമാര്‍. പൊലീസ് ഓഫീസര്‍ പിസിറ്റ് സിരിഹിരുഞ്ചൈ തന്റെ ദീര്‍ഘകാല പങ്കാളിയായ ചനതിപിനെ വിവാഹം കഴിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.
ഈ നിയമപരമായ അവകാശം ഉപയോഗപ്പെടുത്താന്‍ പിസിറ്റിനെ പോലെ നൂറു കണക്കിന് പേര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
തലസ്ഥാനത്ത് 300 ദമ്പതികള്‍ കൂട്ട വിവാഹത്തില്‍ പങ്കെടുക്കുമെന്നും കരുതുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി പെറ്റോങ്താര്‍ണ്‍ ഷിനാവത്രയുടെ റെക്കോര്‍ഡ് ചെയ്ത വീഡിയോ അഭിസംബോധനയും ഡ്രാഗ് ക്വീന്‍ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും നടക്കും.വടക്ക് ചിയാങ് മായ്, ഖോണ്‍ കെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് തെക്ക് ഫൂക്കറ്റ് വരെ രാജ്യവ്യാപകമായി ആഘോഷങ്ങള്‍ നടന്നുവരികയാണ്.
ഈ മാറ്റത്തിലേക്ക് വിവിധ കടമ്പകള്‍ ഉണ്ടായിരുന്നുവെന്ന് എല്‍.ജി.ബി.ടി.ക്യു അവകാശ പ്രവര്‍ത്തകനും ബാങ്കോക്കിലെ പരിപാടിയുടെ സംഘാടകനുമായ ആന്‍ വാഡാവോ ചുമപോര്‍ണ്‍ പറഞ്ഞു. അതേസമയം, പുതിയ ജനാധിപത്യ അനുകൂല പ്രസ്ഥാനം ഒരു വലിയ നാഴികക്കല്ലായിരുന്നുവെന്ന് ആന്‍ വാഡാവോ പറഞ്ഞു. അത് ജനാധിപത്യ പരിഷ്‌കാരങ്ങള്‍ക്കും സമത്വം, ലിംഗഭേദം, എല്‍.ജി.ബി.ടി.ക്യു എന്നിവക്കായും ആഹ്വാനം ചെയ്തു.
ഇതേത്തുടര്‍ന്ന് മാധ്യമങ്ങളുടെ ചിത്രീകരണത്തിലും മാറ്റംവന്നു. തായ്ലന്‍ഡ് ആണ്‍കുട്ടികളുടെ പ്രണയ പരമ്പരകള്‍ക്ക് പേരുകേട്ട രാജ്യമാണ്. സ്വവര്‍ഗാനുരാഗികളുടെ പ്രണയകഥകള്‍ ചിത്രീകരിക്കുന്ന ടി.വി നാടകങ്ങള്‍, ഏഷ്യയില്‍ ഉടനീളം വലിയ അനുയായികളെ സമ്പാദിച്ചതായും ആന്‍ ചൂണ്ടിക്കാട്ടി.