/kalakaumudi/media/media_files/2026/02/04/cristiyano-2026-02-04-13-45-10.jpg)
റിയാദ്: സൗദി പ്രൊലീഗ് ക്ലബ്ബ് അൽനസ്‌റുമായുള്ള കരാർ അവസാനിപ്പിക്കാനൊരുങ്ങി സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോ.
നിലവിൽ 2027 വരെ താരത്തിന് ക്‌ളബ്ബുമായി കരാർ ഉണ്ടെങ്കിലും ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ക്രിസ്റ്റിയാനോയ്ക്ക് അഭിപ്രായവ്യത്യാസം ഉണ്ടെന്നും ഇതു രൂക്ഷമായതോടെ താരം ക്‌ളബ്ബ് വിടാൻ ആലോചിക്കുന്നതായും സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അൽനസ്‌റിന്റെ കഴിഞ്ഞ ലീഗ് മത്സരത്തിൽ ക്രിസ്റ്റിയൂനോ കളിച്ചിരുന്നില്ല. ടീമിന്റെ പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്നതാണ് താരം ടീം വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായത്.
ക്രിസ്റ്റിയാനോ വെറുമൊരു താരമാണെന്നും ലീഗിന്റെ നടത്തിപ്പിൽ ഇടപെടേണ്ടതില്ലെന്നും സൗദി പ്രൊലീഗ് അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞു. ഇതോടെയാണ് കാര്യങ്ങൾ വഷളായത്.
തന്റെ പഴയ ടീമായ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്ക് മടങ്ങിപ്പോകാനും അവിടെ വച്ച് വിരമിക്കാനും ക്രിസ്റ്റിയൂനോ താത്പര്യപ്പെടുന്നതായും റിപ്പോർട്ടുണ്ട്.
ക്രിസ്റ്റിയൂനോയ്ക്ക് ടീമിനൊപ്പം ഇതുവരെ ഒരു പ്രധാന കിരീടം പോലും നേടാൻ സാധിച്ചിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
