ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്ന മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് യു.എസ് പുറത്തായി; യുഎസിനെ മറികടന്ന് അംഗോള ഇന്ത്യയിലേക്കുള്ള ക്രൂഡ് വിതരണം ചെയ്യുന്ന രാഷ്ട്രങ്ങളില്‍ അഞ്ചാമനായി; 31% വിപണി വിഹിതവുമായി റഷ്യയാണ് മുന്നില്‍. ഡിസംബറില്‍ ഇന്ത്യയിലേക്കുള്ള ക്രൂഡോയില്‍ വിതരണത്തില്‍ ആഫ്രിക്കന്‍ രാഷ്ട്രമായ അംഗോള യുഎസിനേക്കാള്‍ മുന്നിലെത്തി. മുമ്പ് ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 8% യുഎസ് ആയിരുന്നു. അതേസമയം റഷ്യയുടെ എണ്ണയോടുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറഞ്ഞെങ്കിലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ വിതരണക്കാരായി റഷ്യ തുടരുന്നു. എനര്‍ജി കാര്‍ഗോ ട്രാക്കിംഗ് സ്ഥാപനമായ വോര്‍ടെക്‌സയുടെ കണക്കനുസരിച്ച്, റഷ്യന്‍ ക്രൂഡ് ഇന്ത്യയുടെ ഇറക്കുമതിയുടെ 31% ആണ്.
റഷ്യന്‍ ഇറക്കുമതി കുറയുന്നതിന്റെ തുടര്‍ച്ചയായ രണ്ടാം മാസമാണിത്. റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, അംഗോള എന്നിവയാണ് ഇന്ത്യയിലേക്ക് ക്രൂഡോയില്‍ വിതരണം ചെയ്യുന്ന മുന്‍നിര രാജ്യങ്ങള്‍. റഷ്യന്‍ ക്രൂഡ് കയറ്റുമതി കുറഞ്ഞതോടെ ഇന്ത്യന്‍ റിഫൈനര്‍മാര്‍ ആഫ്രിക്കന്‍, മിഡില്‍ ഈസ്‌റ്റേണ്‍ ഉല്‍പ്പാദകരിലേക്ക് ക്രൂഡിനായി തിരിഞ്ഞു. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി വര്‍ഷം തോറും 2% വര്‍ദ്ധിച്ചു, 2024 ല്‍ ഇത് 4.57ായറ ആയി ഉയര്‍ന്നു. ഡിസംബറിലെ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതി പ്രതിദിനം 4% വര്‍ദ്ധിച്ച് 4.46 ദശലക്ഷം ബാരലായി.
ഡിസംബറില്‍ ഇന്ത്യ ഇറാഖില്‍ നിന്നുള്ള ഇറക്കുമതി ഗണ്യമായി വര്‍ദ്ധിപ്പിച്ചു, ഇത് നവംബറിലെ 16% ല്‍ നിന്ന് 23% ആയി ഉയര്‍ന്നു, സൗദി അറേബ്യയില്‍ നിന്നള്ള ഇറക്കുമതി 13% ഉം യുഎഇയില്‍ നിന്നുള്ളത് 10% ഉം ആയിരുന്നു. ഇതിനു വിരുദ്ധമായി, റഷ്യന്‍ ക്രൂഡ് ഇറക്കുമതി നവംബറില്‍ 36% ആയിരുന്നത് ഡിസംബറില്‍ 31% ആയി കുറഞ്ഞു.
ഇന്ത്യയിലേക്ക് ക്രൂഡ് ഇറക്കുമതി: ആദ്യ അഞ്ചില്‍നിന്ന് യു.എസ് പുറത്ത്
യുഎസിനെ മറികടന്ന് അംഗോള ഇന്ത്യയിലേക്കുള്ള ക്രൂഡ് വിതരണം ചെയ്യുന്ന രാഷ്ട്രങ്ങളില്‍ അഞ്ചാമനായി; 31% വിപണി വിഹിതവുമായി റഷ്യയാണ് മുന്നില്‍.
New Update