സൈബര്‍ ആക്രമണം നേരിട്ട് ജപ്പാന്‍ എയര്‍ലൈന്‍സ്

ഓള്‍ നിപ്പോണ്‍ എയര്‍വേയ്സിന് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയാണ് ജപ്പാന്‍ എയര്‍ലൈന്‍സ്. രാജ്യത്തെ വിവിധ എയര്‍ പോര്‍ട്ടുകളിലെ ഒരു ഡസനിലധികം സര്‍വീസുകളെ സൈബര്‍ ആക്രമണം ബാധിച്ചു.

author-image
Prana
New Update
japan airlines

ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ സൈബര്‍ ആക്രമണം. വിമാനം റദ്ദാക്കേണ്ടി വരികയോ വലിയ തോതിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരികയോ ചെയ്തില്ല.ലഗേജ് ചെക്ക് ഇന്‍ സംവിധാനം താളംതെറ്റിയെങ്കിലും പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിച്ചതായി വിമാനക്കമ്പനി അറിയിച്ചു. ഓള്‍ നിപ്പോണ്‍ എയര്‍വേയ്സിന് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയാണ് ജപ്പാന്‍ എയര്‍ലൈന്‍സ്. രാജ്യത്തെ വിവിധ എയര്‍ പോര്‍ട്ടുകളിലെ ഒരു ഡസനിലധികം സര്‍വീസുകളെ സൈബര്‍ ആക്രമണം ബാധിച്ചു.ഇന്ന് പുറപ്പെടുന്ന ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് താത്കാലികമായി നിര്‍ത്തിവെച്ചതായി കമ്പനി അറിയിച്ചു. ഇതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കമ്പനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കമ്പനി വക്താവ് വ്യാഴാഴ്ച വ്യക്തമാക്കി.സാങ്കേതിക തകരാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ ജപ്പാന്‍ എയര്‍ലൈന്‍സിന് രണ്ടര ശതമാനത്തിന്റെ ഇടിവുണ്ടായി. പിന്നീട് ചെറിയ രീതിയില്‍ ഇത് മെച്ചപ്പെടുകയും ചെയ്തു. നേരത്തെ ജപ്പാനിലെ ബഹിരാകാശ ഏജന്‍സി ഉള്‍പ്പെടെയുള്ള പല സ്ഥാപനങ്ങള്‍ക്ക് നേരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു.

Japan Airlines plane cyber attack