/kalakaumudi/media/media_files/2025/07/02/dalai-lama-2025-07-02-16-26-48.png)
മരണ ശേഷം തനിക്ക് പിന്‍ഗാമിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ.600 വര്‍ഷം പഴക്കമുളള സ്ഥാനമാണ് ദലൈലാമയുടേത്.നിലവിലുളള ദലൈലാമയോടെ ദലൈലാമ സ്ഥാനം നല്‍കുന്നത് അവസാനിക്കുമെന്ന അഭ്യൂഹങ്ങള്‍ അവസാനിക്കുകയാണ്.നൂറിലധികം സന്യാസിമാര്‍ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കംകുറിച്ചുകൊണ്ടാണ് ദലൈലാമ സുപ്രധാന പ്രഖ്യാപനം നടത്തിയത്.'മറ്റാര്‍ക്കും ഈ വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ല' എന്ന് ചൈനയെ ഉദ്ദേശിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ തങ്ങളുടെ അംഗീകാരത്തിന് ശേഷം മാത്രമേ പുതിയ ദലൈലാമയെ പ്രഖ്യാപിക്കാവൂ എന്ന നിലപാടിലാണ് ചൈന.ദലൈലാമ പഞ്ചെന്‍ ലാമ തുടങ്ങിയ പ്രധാന ബുദ്ധമത വ്യക്തിത്വങ്ങളുടെ പുനരവതാരങ്ങളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും വേണമെന്നാണ് ചൈനീസ് വക്താവ് മാവോ നിങ് പറയുന്നത്.എന്നാല്‍ മത കാര്യങ്ങളില്‍ നിയന്ത്രണങ്ങളുണ്ട് ,കൂടാതെ ടിബറ്റന്‍ ബുദ്ധന്‍മാരുടെ പുനരവതാരം കൈകാര്യം ചെയ്യുന്നതില്‍ രീതികളുണ്ടെന്ന് ചൈനീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.