ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനു നേരെ ആക്രമണം; ഒരാളെ കസ്റ്റഡിയിലെടുത്തു

ഒരാൾ പ്രധാനമന്ത്രിയുടെ അടുത്തേക്ക്  നടന്നെത്തി അവരെ മർദിക്കുകയായിരുന്നെന്നാണു റിപ്പോർട്ടുകള്‍. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. 

author-image
Vishnupriya
New Update
mett

മെറ്റെ ഫ്രെഡറിക്‌സൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

കോപ്പൻഹേഗൻ: ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനുനേരെ ആക്രമണം. കോപ്പൻഹേഗനിലെ ചത്വരത്തിൽ വച്ചാണ് ആക്രമണം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെയും പൊലീസിനെയും ഉദ്ധരിച്ച് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഒരാൾ പ്രധാനമന്ത്രിയുടെ അടുത്തേക്ക്  നടന്നെത്തി അവരെ മർദിക്കുകയായിരുന്നെന്നാണു റിപ്പോർട്ടുകള്‍. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. 

ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും സംഭവം ഞെട്ടിച്ചെന്നും  പ്രധാനമന്ത്രിയുടെ ഓഫിസ് വാര്‍ത്താ ഏജൻസിയോടു പ്രതികരിച്ചു. യൂറോപ്യൻ യൂണിയന്റെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡെൻമാർക്കിൽ വോട്ടെടുപ്പ് നടക്കാൻ രണ്ടു ദിവസം മാത്രമുള്ളപ്പോഴാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ മെറ്റെയ്ക്ക് പരുക്കുകളൊന്നുമില്ല. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

danish pm meta fedrics