/kalakaumudi/media/media_files/tzqxGGBXvQde5Wyv33yG.jpg)
David Warner
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഡേവിഡ് വാര്‍ണര്‍. 15 വര്‍ഷം നീണ്ട കരിയറിനാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ വിരാമമിട്ടത്. ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയ പുറത്തായതോടെയാണ് വാര്‍ണറിന്റെ ക്രിക്കറ്റ് ജീവിതത്തിനും അവസാനമാകുന്നത്. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് താരം നേരത്തെ തന്നെ വിരമിച്ചിരുന്നു. അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആറ് റണ്‍സെടുത്ത് വാര്‍ണര്‍ പുറത്തായി.ആദം ഗില്‍ക്രിസ്റ്റ്-മാത്യൂ ഹെയ്ഡന്‍ സഖ്യം വിരമിച്ചപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് ലഭിച്ച എക്കാലത്തെയും മികച്ച ഓപ്പണറായിരുന്നു വാര്‍ണര്‍. 2023ല്‍ ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും 2021ല്‍ ട്വന്റി 20 ലോകകപ്പും നേടി സമ്പൂര്‍ണനായാണ് വാര്‍ണര്‍ വിരമിക്കുന്നത്. 2015 ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീമിലും വാര്‍ണര്‍ അംഗമാണ്.2016ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ചാമ്പ്യനാക്കിയത് വാര്‍ണറിലെ നായകമികവാണ്. 112 ടെസ്റ്റുകളും 161 ഏകദിനങ്ങളും 110 ട്വന്റി 20യിലും ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 18,895 റണ്‍സാണ് ഡേവിഡ് വാര്‍ണറിന്റെ സമ്പാദ്യം.