/kalakaumudi/media/media_files/2025/08/31/jakka-2025-08-31-22-11-49.jpg)
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നിയമസഭാംഗങ്ങള്‍ക്ക് അഞ്ചുകോടി ഭവന അലവന്‍സ് നല്‍കുന്നതിനെതിരെ തെരുവിലിറങ്ങിയ ജനക്കൂട്ടം സൗത്ത് സുലവേസിയിലെ മകാസറില്‍ പ്രാദേശിക പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ടു.
ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി കെട്ടിടങ്ങള്‍ അഗ്നിക്ക് ഇരയാക്കി. പലയിടത്തും ജനക്കൂട്ടം സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. 580 നിയമസഭാംഗങ്ങള്‍ക്കും ശമ്പളത്തിനു പുറമെ പ്രതിമാസം അഞ്ചുകോടി രൂപ (3,075 യു.എസ് ഡോളര്‍) ഭവന അലവന്‍സ് ലഭിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ജക്കാര്‍ത്തയില്‍ പ്രതിഷേധം ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച അലവന്‍സ് ജക്കാര്‍ത്തയിലെ ഏറ്റവും കുറഞ്ഞ വേതനത്തിന്റെ 10 ഇരട്ടിയോളമാണ്.