/kalakaumudi/media/media_files/2025/11/16/marbarggg-2025-11-16-12-39-26.jpg)
അഡിസ് അബെബ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു.
എത്യോപ്യയിൽ ആദ്യമായാണ് മർബർഗ് വൈറസ് സ്ഥിരീകരിക്കുന്നത്. ഒൻപത് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
തെക്കൻ സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിലാണ് രോഗബാധ കണ്ടെത്തിയത്.
വൈറൽ ഹെമറേജിക് പനി പോലുള്ള രോഗലക്ഷണങ്ങളോടെ നിരവധി പേർ ചികിത്സ തേടിയതിനെ തുടർന്നാണ് പരിശോധനകൾ നടത്തിയത്.
കഴിഞ്ഞ വർഷം റുവാണ്ടയിലും മർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
