/kalakaumudi/media/media_files/2025/07/21/korea-flood-2025-07-21-10-06-07.jpg)
സിയോള്‍ : ദക്ഷിണ കൊറിയയിലെ ഗാപ്യോങ്ങില്‍ ഞായറാഴ്ച ഉണ്ടായ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ വീടുകളും ക്യാമ്പ്സൈറ്റുകളും മുങ്ങി, വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. ബുധനാഴ്ച ആരംഭിച്ച മഴയെത്തുടര്‍ന്നുണ്ടായ വെളളപ്പൊക്കത്തില്‍ രാജ്യവ്യാപകമായി മരിച്ചവരുടെ എണ്ണം 18 ആയി, 11 പേരെ കാണാതായി, 13,000 ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
കരകവിഞ്ഞൊഴുകുന്ന നദിക്ക് കുറുകെയുള്ള ഒരു സിപ്പ്-ലൈന്‍ വഴി ക്യാമ്പ് സൈറ്റിന് സമീപം ഒരാളെ രക്ഷപ്പെടുത്തിയതായി അഗ്‌നിശമന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളെ പ്രത്യേക ദുരന്ത മേഖലകളായി പ്രഖ്യാപിക്കാന്‍ പ്രസിഡന്റ് ലീ ജെയ്-മ്യുങ് ഞായറാഴ്ച ഉത്തരവിട്ടു,'ലഭ്യമായ എല്ലാ വിഭവങ്ങളും' വേഗത്തില്‍ സമാഹരിക്കാന്‍ ആഭ്യന്തര മന്ത്രി യുന്‍ ഹോ-ജംഗ് പ്രാദേശിക അധികാരികളോട് ആവശ്യപ്പെട്ടു.ദക്ഷിണ കൊറിയയില്‍ മഴ അവസാനിക്കുന്നതോടെ ശക്തമായ ഉഷ്ണതരംഗം ഉണ്ടാകും.