/kalakaumudi/media/media_files/2025/07/07/texas-flood-2025-07-07-16-56-57.png)
വാഷിങ്ടണ്‍ : ടെക്‌സസിലെ മിന്നല്‍ പ്രളയത്തിലെ മരണം 78 ആയി.41 പേരെ കണാതായി.മരണസംഘ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.വീണ്ടും പ്രളയം ഉണ്യാകാനുളള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മരിച്ചതില്‍ 28 പേരും കുട്ടികളാണ്.സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനായി എത്തിയ കുട്ടികളില്‍ പത്ത്‌പേരെ ഇനിയും കണ്ടെത്താനുണ്ട്.പ്രളയ ബാധിത മേഘലകളില്‍നിന്ന് 850 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.നദി ഒഴുകിയ വഴികളിലും വിദൂര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്.മിന്നല്‍ പ്രളയമുണ്ടാകുന്ന സമയത്ത് 700 പെണ്‍കുട്ടികളാണ് ക്യാമ്പിലുണ്ടായിരുന്നത്.സ്വാതന്ത്രദിനാഘോഷവുമായി ബന്ധപ്പെട്ട് നിരവധിപേര്‍ നദിക്കരികെയുളള താമസസ്ഥലങ്ങളില്‍ ഉണ്ടായിരുന്നു.വെളളിയാഴ്ച പുലര്‍ച്ചയോടെയാണ് മഴ കനക്കുകയും മണിക്കൂറുകള്‍ നീണ്ടു നിക്കുകയും പ്രളയമുണ്ടാകുകയും ചെയ്തത്.