ഹോങ്കോങ് തീപിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു

മരിച്ചവരുടെ എണ്ണം 44 ആയി ഉയർന്നു. പരിക്കേറ്റ 50 ഓളം പേരുടെ നില അതീവ  ഗുരുതരമാണ്. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. 279 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്

author-image
Devina
New Update
hongkong

ഹോങ്കോങ്ങ്: ഹോങ്കോങ്ങിലെ തായ്‌പോ ജില്ലയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ  തീപിടിത്തത്തിൽ  മരണസംഖ്യ ഉയരുന്നു.

മരിച്ചവരുടെ എണ്ണം 44 ആയി ഉയർന്നു. പരിക്കേറ്റ 50 ഓളം പേരുടെ നില അതീവ  ഗുരുതരമാണ്. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്

. 279 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.പ്രാദേശിക സമയം വൈകിട്ട് 6.20ഓടെയാണ് സംഭവം.

32 നില കെട്ടിടത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീപടർന്നതെന്നാണ് റിപ്പോർട്ടുകൾ. മുളകൊണ്ടുള്ള മേൽത്തട്ടിയിൽ തീ പിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

8 ടവറുകളിലായി 2,000 പേർ താമസിക്കുന്ന പാർപ്പിട സമുച്ചയമാണിത്. രക്ഷാപ്രവർത്തനം തുടരുകയാണ്.