/kalakaumudi/media/media_files/2026/01/26/kattu-2026-01-26-08-38-38.jpg)
വാഷിങ്ടണ്‍: അമേരിക്കയില്‍ ആദിശൈത്യത്തില്‍ മരണം ഒന്‍പതായി ഉയര്‍ന്നു. മരിച്ചവരില്‍ കൂടുതലും ന്യൂയോര്‍ക്ക് സിറ്റിയിലാണ്. 9 പേര്‍ മരിച്ചതില്‍ അഞ്ചുപേരും ന്യൂയോര്‍ക്ക് മരണപ്പെട്ട നിലയിലാണ് കണ്ടെത്തിയത്
ലൂസിയാനയില്‍ ഹൈപ്പോതെര്‍മിയ ബാധിച്ച് രണ്ടുപേര്‍ മരിച്ചു ടെക്‌സസ് മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള 22 സംസ്ഥാനങ്ങളില്‍ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏകദേശം 230 ദശലക്ഷം ആളുകളെ ഈ കൊടുങ്കാറ്റ് ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
കൊടുങ്കാറ്റ് കാരണം അമേരിക്ക യിലുടനീളം പത്തുലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം നഷ്ടമായിട്ടുണ്ട്. ടെന്നസിയില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് വൈദ്യുതിയില്ല. കൂടാതെ, മിസിസിപ്പി, ലൂസിയാന, ടെക്‌സസ് തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കൊടുങ്കാറ്റിനു പിന്നാലെ അതിശൈത്യം തുടരാന്‍ സാധ്യതയുള്ളതിനാല്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നത് വരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
