/kalakaumudi/media/media_files/2025/09/21/penta-2025-09-21-15-40-10.jpg)
വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധ വകുപ്പായ പെന്റഗണ്‍ തങ്ങളുടെ സുരക്ഷാ വിവരങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നു. ഇനി മുതല്‍, അനുമതിയില്ലാത്ത സൈനിക വിവരങ്ങള്‍ ശേഖരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രസ് പാസ് നഷ്ടമാകുമെന്ന് പെന്റഗണ്‍ അറിയിച്ചു. യുഎസ്എ ടുഡേയ്ക്ക് ലഭിച്ച 17 പേജുള്ള പുതിയ രേഖയിലാണ് ഈ നിര്‍ണായക മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ ഒപ്പിടേണ്ട ഈ രേഖ അനുസരിച്ച്, തരംതിരിക്കാത്ത വിവരങ്ങള്‍ പോലും അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്നത് നിയമലംഘനമായി കണക്കാക്കും.
പെന്റഗണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന ''പ്രൊഫഷണല്‍ അല്ലാത്ത പെരുമാറ്റം'' പ്രസ് പാസ് റദ്ദാക്കുന്നതിനുള്ള പ്രധാന കാരണമായിരിക്കും.
ദേശീയ സുരക്ഷാ വിവരങ്ങളോ, അതീവ പ്രാധാന്യമുള്ള മറ്റ് വിവരങ്ങളോ അനുമതിയില്ലാതെ ശേഖരിക്കാനോ കൈവശം വെക്കാനോ ശ്രമിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് രേഖയില്‍ പറയുന്നു. പുതിയ നിയമം സൈനിക വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.