/kalakaumudi/media/media_files/2025/02/19/EN5bEjQr7eLjELBo8ZPo.jpg)
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി ആരെന്ന് ഇന്ന് അറിയാം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ബിജെപി നിയമസഭാകക്ഷി യോഗത്തിന് ശേഷമായിരക്കും പ്രഖ്യാപനം. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുടെ നേതൃത്തിലാാണ് യോഗം. നാളെ രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
പ്രധാനമന്ത്രി നരേന്ദ്രമോദി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മറ്റ് എന്‍ഡിഎ നേതാക്കള്‍, സിനിമാ താരങ്ങള്‍, സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രതിനിധികള്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. കൂടാതെ ഡല്‍ഹിയിലെ ചേരിനിവാസികളെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഡല്‍ഹി നിമയസഭാ തിരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടി വിജയിച്ച നിയമസഭാംഗങ്ങളില്‍ 15 പേരുടെ പേരുകള്‍ പരിഗണനയിലുണ്ട്. ഇവരില്‍ ഒമ്പത് പേരെ മുഖ്യമന്ത്രി, സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍, സ്പീക്കര്‍ എന്നീ പ്രധാന സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കും.
ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ യാതൊരു സൂചനയും പുറത്തുവന്നിട്ടില്ല. അരവിന്ദ് കെജരിവാളിനെതിരെ വിജയം നേടിയ പര്‍വേഷ് ശര്‍മ, മുന്‍ ബിജെപി ഡല്‍ഹി പ്രസിഡന്റ് സതീഷ് ഉപാധ്യായ, ആശിഷ് സൂദ്, ജിതേന്ദ്ര മഹാജന്‍, വിജേന്ദര്‍ ഗുപ്ത തുടങ്ങിയവരുടെ പേരുകളും പട്ടികയിലുണ്ട്.