/kalakaumudi/media/media_files/2025/07/21/delta-2025-07-21-15-04-40.jpg)
വാഷിങ്ടന്‍: അമേരിക്കന്‍ വ്യോമസേനയുടെ ബി 52 ബോംബറുമായി കൂട്ടിയിടിക്കാതെ കഷ്ടിച്ച് രക്ഷപ്പെട്ട് യാത്രാവിമാനം. ബി 52 ബോംബറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ പൈലറ്റ് വിമാനം വേഗത്തില്‍ ദിശമാറ്റി പറന്നതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 18ന് നോര്‍ത്ത് ഡക്കോട്ടയിലായിരുന്നു സംഭവം. പൈലറ്റ് യാത്രക്കാരോട് ക്ഷമ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചു. പൈലറ്റിന്റെ പേര് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കന്‍ വ്യോമസേന വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. ആണവായുധങ്ങളും മറ്റ് ആയുധങ്ങളും വഹിച്ച് ലോകത്തെവിടെയും ആക്രമണം നടത്താന്‍ സാധിക്കുന്ന അത്യാധുനിക ബോംബറാണ് ബി 52. ബോയിങ് കമ്പനിയാണ് നിര്‍മാതാക്കള്‍. 5 പേരാണ് ക്രൂവിലുണ്ടാകുക. 31,500 കിലോഭാരം വഹിക്കാന്‍ കഴിയും. 1962ല്‍ സേനയുടെ ഭാഗമായി.