'ഇന്ത്യയുമായി ഇറാന്‍ അടുത്ത ബന്ധം സ്ഥാപിക്കും, അവിടെ സമ്പന്നമായ സംസ്‌കാരം': റിസാ പഹ്ലവി

ഒരേ മൂല്യങ്ങള്‍ പാലിക്കുകയും തങ്ങളോടൊപ്പം പ്രവര്‍ത്തിക്കുകയും വ്യത്യസ്ത മേഖലകളില്‍ പങ്കാളികളാകുകയും ചെയ്യുന്ന ഏതൊരു രാജ്യവുമായും സാധ്യമായ ഏറ്റവും മികച്ച ബന്ധം പുലര്‍ത്താനും ജനാധിപത്യ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

author-image
Biju
New Update
pahlavi

ടെഹ്‌റാന്‍: ഇന്ത്യയുമായി കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കാന്‍ ജനാധിപത്യ ഇറാന്‍ ശ്രമിക്കുമെന്ന് നാടുകടത്തപ്പെട്ട ഇറാന്‍ രാജകുടുംബാംഗം റിസാ പഹ്ലവി. ആഗോള വെല്ലുവിളികള്‍ക്ക് കൂടുതല്‍ ആഴത്തിലുള്ള രാജ്യാന്തര സഹകരണം ആവശ്യമാണെന്നും അവ പരിഹരിക്കുന്നതില്‍ ഇന്ത്യയ്ക്ക് പ്രധാന്യമുണ്ടെന്നും പഹ്ലവി പറഞ്ഞു. 

ഒരേ മൂല്യങ്ങള്‍ പാലിക്കുകയും തങ്ങളോടൊപ്പം പ്രവര്‍ത്തിക്കുകയും വ്യത്യസ്ത മേഖലകളില്‍ പങ്കാളികളാകുകയും ചെയ്യുന്ന ഏതൊരു രാജ്യവുമായും സാധ്യമായ ഏറ്റവും മികച്ച ബന്ധം പുലര്‍ത്താനും ജനാധിപത്യ ഇറാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ആധുനിക ചരിത്രത്തില്‍ ഇറാനും ഇന്ത്യയും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇറാന്‍ സന്ദര്‍ശിച്ച സമയത്ത് ഞാന്‍ വളരെ ചെറുപ്പമായിരുന്നു. ആ ബന്ധം വളരെക്കാലം പഴക്കമുള്ളതാണ്. ഇരു രാജ്യങ്ങള്‍ക്കും അവരുടെ ചരിത്രങ്ങളില്‍ അഭിമാനിക്കാം. ഇന്ത്യയുടേത് സമ്പന്നമായ ഒരു സംസ്‌കാരമാണ്. 

രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ നമുക്ക് നമ്മുടെ പൈതൃകത്തെക്കുറിച്ച് വളരെയധികം അഭിമാനിക്കാന്‍ കഴിയും. ഇത് വളരെ നല്ല ബന്ധത്തിനും സഹകരണത്തിനും സ്വാഭാവികമായ ഒരു പാതയായിരിക്കാം. സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിന്റെയും കാര്യത്തില്‍ ഇന്ത്യ ഒരു മുന്‍നിര രാജ്യമാണ്''  റിസാ പഹ്ലവി പറഞ്ഞു.