/kalakaumudi/media/media_files/2025/12/25/leoo-2025-12-25-10-40-05.jpg)
വത്തിക്കാൻ സിറ്റി: ദരിദ്രർക്കും അശ്രയമില്ലാത്തവർക്കും സഹായം നിഷേധിക്കുന്നത് ദൈവത്തെ നിരസിക്കുന്നതിന് തുല്യമാണെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ.
ക്രിസ്മസ് രാവിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർപാപ്പയായി ചുമതലയേറ്റ ശേഷം ആദ്യത്തെ ക്രിസ്മസ് കുർബാന കൂടിയായിരുന്നു പോപ്പ് ലിയോയുടേത്.
കുടിയേറ്റക്കാരുടെയും ദരിദ്രരുടെയും ജീവിതത്തെ പരാമർശിച്ചായിരുന്നു പോപ്പിന്റെ പ്രസംഗം.
സത്രത്തിൽ ഇടം ലഭിക്കാതിരുന്നതിനാൽ യേശു കാലിത്തൊഴുത്തിൽ ജനിച്ചു എന്ന കഥ ഓർമ്മിപ്പിക്കുന്നത് ദരിദ്രരെയും അപരിചിതരെയും സഹായിക്കാൻ വിസമ്മതിക്കുന്നത് ദൈവത്തെ തന്നെ നിരസിക്കുന്നതിന് തുല്യമാണെന്നാണ്.
'ഭൂമിയിൽ, മനുഷ്യന് ഇടമില്ലെങ്കിൽ ദൈവത്തിനും ഇടമില്ല. ഒരാളെ നിരസിക്കുന്നത് മറ്റൊന്നിനെ നിരസിക്കുന്നതിന് തുല്യമാണ്, മനുഷ്യന് ഇടമുള്ളിടത്ത് ദൈവത്തിനും ഇടമുണ്ട്, ഒരു തൊഴുത്തിന് പോലും ഒരു ക്ഷേത്രത്തേക്കാൾ പവിത്രമായി മാറാൻ കഴിയും.
' ' എന്നായിരുന്നു പോപിന്റെ വാക്കുകൾ.
ലോകം കുട്ടികളെയോ ദരിദ്രരെയോ വിദേശികളെയോ പരിഗണിക്കുന്നില്ലെന്ന് അന്തരിച്ച ബെനഡിക്റ്റ് പതിനാറാമൻ പോപ്പിന്റെ വാചകങ്ങളും ലിയോ പതിനാറാമൻ പ്രസംഗത്തിൽ ഉദ്ധരിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെകൂടിയാണ് വിമർശിച്ചത്.
വികലമായ ഒരു സമ്പദ്വ്യവസ്ഥ മനുഷ്യരെ വെറും കച്ചവടച്ചരക്കായി കണക്കാക്കാൻ പ്രേരിപ്പിക്കുകയാണ്, എന്നാൽ ദൈവം നമ്മളെപ്പോലെയാകുന്നു, ഓരോ വ്യക്തിയുടെയും അനന്തമായ അന്തസ്സാണ് അത് വെളിപ്പെടുത്തുന്നത് എന്നും മാർപ്പാപ്പ വ്യക്തമാക്കി .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
