രാജ്യാന്തര വാറണ്ടിന് പുല്ലുവില; പുടിന്‍ മംഗോളിയയില്‍

മംഗോളിയ സന്ദര്‍ശിക്കാനിരിക്കുന്ന പുടിനെ രാജ്യാന്തര ക്രിമിനല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യണമെന്ന് യൂക്രൈന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

author-image
Prana
New Update
putin in mangolia
Listen to this article
0.75x 1x 1.5x
00:00 / 00:00

രാജ്യാന്തര ക്രിമിനല്‍ കോടതി(ഐസിസി) ഇറക്കിയ വാറണ്ടിന് വില കല്‍പ്പിക്കാതെ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ മംഗോളയയിലെത്തി. മംഗോളിയ സന്ദര്‍ശിക്കാനിരിക്കുന്ന പുടിനെ രാജ്യാന്തര ക്രിമിനല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യണമെന്ന് യൂക്രൈന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളുടെ പ്രസിഡന്റ് മംഗോളിയയില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആശങ്കപ്പെടുന്നില്ലെന്നായിരുന്നു സംഭവത്തോട് ക്രെംലിന്‍ പ്രതികരിച്ചത്. 

2023 മാര്‍ച്ചില്‍ യുക്രെയിനില്‍ നിന്ന് നൂറുകണക്കിന് കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തി എന്ന യുദ്ധക്കുറ്റം ആരോപിച്ചാണ് ഹേഗ് ആസ്ഥാനമായുള്ള ഐസിസി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് അന്ന് തന്നെ ക്രെംലിന്‍ തള്ളിക്കളഞ്ഞിരുന്നു. ഐസിസി അംഗമെന്ന നിലയില്‍, മംഗോളിയയ്ക്ക് പുടിനെ അറസ്റ്റ് ചെയ്യാന്‍ സാങ്കേതികമായി സാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. പക്ഷേ, മംഗോളിയ അത്തരമൊരു തീരുമാനമെടുക്കില്ലെന്നാണ് പൊതു നിരീക്ഷണവും.

2000 ഡിസംബറിലാണ് മംഗോളിയ ഐസിസിയുടെ റോം ഉടമ്പടിയില്‍ ഒപ്പുവച്ചത്. ഉടമ്പടി പ്രകാരം, ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച വ്യക്തി രാജ്യത്ത് കാലുകുത്തിയാല്‍ അറസ്റ്റ് നടപ്പാക്കാനുള്ള അധികാരം  മംഗോളിയ അടക്കം 124 ഐസിസി അംഗ രാജ്യങ്ങള്‍ക്കുമുണ്ട്. 2022 ല്‍ യുെ്രെകന്‍ ആക്രമണം ആരംഭിച്ചതിന് പുടിന്‍ തന്റെ വിദേശ സന്ദര്‍ശനങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. യുദ്ധം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷം പുടിന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഐസിസി അംഗരാജ്യം കൂടിയാണ് മംഗോളിയ.

അതേസമയം മംഗോളിയന്‍ പ്രസിഡന്റ് ഉഖ്‌ന ഖുറെല്‍സുഖിന്റെ ക്ഷണപ്രകാരമാണ് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ സന്ദര്‍ശനം. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് പുടിന്‍ മംഗോളിയ സന്ദര്‍ശിക്കുന്നത്. 1939 ല്‍ രണ്ടാം ലോകമഹായുദ്ധത്തിനിടെ ഖല്‍ഖിന്‍ ഗോള്‍ നദിക്കരയില്‍ ജപ്പാനെതിരെ സോവിയറ്റ്, മംഗോളിയന്‍ സേന നേടിയ യുദ്ധ വിജയത്തിന്റെ 85ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുടിന്റെ സന്ദര്‍ശനം.

president vladimir putin russia Arrest