ഇറാനെ ലക്ഷ്യം വച്ച് യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക്

ട്രൂത്ത് സോഷ്യല്‍ സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. മാസീവ് അര്‍മാഡ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ അമേരിക്കയുടെ കപ്പല്‍പ്പടയെ വിശേഷിപ്പിച്ചത്. യുഎസ് വെനിസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയ കപ്പല്‍പ്പടയാണിതെന്നും പറഞ്ഞു

author-image
Biju
New Update
d blACK

വാഷിങ്ടണ്‍: ഇറാനെതിരെ തുറന്ന യുദ്ധഭീഷണിയുമായി അമേരിക്ക. അമേരിക്കയുടെ ഒരു യുദ്ധക്കപ്പല്‍ കൂടി ഇറാനെ ലക്ഷ്യം വെച്ച് ചെങ്കലിലുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഡോണള്‍ഡ് ട്രംപ്. ഇതോടെ ഈ മേഖലയിലെ അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ എണ്ണം പത്തായി. യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് ആണ് ഇപ്പോള്‍ ഇറാനെ ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങുന്നത്. ഇതോടെ പശ്ചിമേഷ്യ യുദ്ധ ഭീതിയിലായി. ആണവകാരാറില്‍ അമേരിക്കയുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാത്തതിനാലാണ് ഇറാനെതിരെ ഡോണള്‍ഡ് ട്രംപ് പ്രതിരോധം കടുപ്പിച്ചത്. അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഇറനെ ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങുന്നുണ്ടെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യല്‍ സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. മാസീവ് അര്‍മാഡ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ അമേരിക്കയുടെ കപ്പല്‍പ്പടയെ വിശേഷിപ്പിച്ചത്. യുഎസ് വെനിസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയ കപ്പല്‍പ്പടയാണിതെന്നും പറഞ്ഞു.

അതേസമയം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തുര്‍ക്കിയിലേക്ക് മടങ്ങി. തുര്‍ക്കി വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം ഒഴിവാക്കാന്‍ തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്താനാണ് ഇറാന്റെ ശ്രമം. എന്നിരുന്നാലും അമേരിക്കയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും യുദ്ധസമാനമായ പ്രകോപനമുണ്ടായാല്‍ ഉടനടി തിരിച്ചടിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാന്റെ സൈന്യം എന്തിനും സജ്ജമാണെന്നും ഇറാനെതിരെ കര,കടല്‍, ആകാശം എന്നിങ്ങനെ ഏത് മാര്‍ഗത്തിലൂടെയും എന്ത് ആക്രമണമുണ്ടായാലും ഉടനടി ശക്തമായി തിരിച്ചടിക്കുമെന്നായിരുന്നു അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയത്.

ആണവനിര്‍വ്യാപന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരേ മറ്റൊരു രൂക്ഷമായ ആക്രമണം നടത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചത്. അനുവദിച്ച സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഇറാന്‍ എത്രയും വേഗം മേശയ്ക്ക് മുന്നിലെത്തി ന്യായവും നീതിയുക്തവുമായ കരാര്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയിരുന്നു . യുഎസിന്റെ വലിയ കപ്പല്‍വ്യൂഹം ഇറാനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും കാരറില്‍ ഏര്‍പ്പെടാത്തെപക്ഷം രൂക്ഷമായ ആക്രമണമാകുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്.