നോവായി ജോട്ടയുടെ വിവാഹചിത്രങ്ങള്‍

പോര്‍ച്ചുഗീസ് താരം ഡിയേഗോ ജോട്ട വിവാഹിതനായത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്. ബാല്യകാല സുഹൃത്തും ദീര്‍ഘകാല പങ്കാളിയുമായ റൂത്ത് കാര്‍ഡോസോയെ ഇക്കഴിഞ്ഞ ജൂണ്‍ 22നാണ് ജോട്ട വിവാഹം ചെയ്തത്

author-image
Biju
New Update
jaootads

മാഡ്രിഡ്: സ്‌പെയിനില്‍ വച്ചുണ്ടായ കാര്‍ അപകടത്തില്‍ അകാലത്തില്‍ പൊലിഞ്ഞ ലിവര്‍പൂളിന്റെ ഇരുപത്തെട്ടുകാരനായ പോര്‍ച്ചുഗീസ് താരം ഡിയേഗോ ജോട്ട വിവാഹിതനായത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്. ബാല്യകാല സുഹൃത്തും ദീര്‍ഘകാല പങ്കാളിയുമായ റൂത്ത് കാര്‍ഡോസോയെ ഇക്കഴിഞ്ഞ ജൂണ്‍ 22നാണ് ജോട്ട വിവാഹം ചെയ്തത്. 

ഇരുവര്‍ക്കും മൂന്നു കുഞ്ഞുങ്ങളുമുണ്ട്. ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമുള്ള വിവാഹ ചിത്രങ്ങള്‍ ജോട്ട സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കാത്തുകാത്തിരുന്ന് ഒടുവില്‍ വിവാഹമെന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദാരവങ്ങളിലേക്കാണ് ജോട്ടയുടെ ദാരുണമായ മരണ വാര്‍ത്ത എത്തിയത്.

വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സമോറയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 12.30നാണ് അപകടം സംഭവിച്ചത്. ബെനവെന്റെയിലേക്കുള്ള യാത്രയ്ക്കിടെ, സ്‌പെയിനിലെ പൗരാണിക നഗരമായ വല്ലാദോലിദിന് 70 മൈല്‍ പടിഞ്ഞാറായി പലാസിയോസ് ഡി സനാബ്രിയയ്ക്കു സമീപമുള്ള റെയാസ് ബജാസ് ഹൈവേയില്‍ (എ52) കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കത്തുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് തീപിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു.