/kalakaumudi/media/media_files/2024/12/12/BPkEWP5fiCNYbaHSszW5.jpg)
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാന്‍ 1 മില്യണ്‍ ഡോളര്‍ (8.3 കോടി രൂപ) മെറ്റ സംഭാവന നല്‍കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട്. രണ്ടാഴ്ച മുമ്പ് ട്രംപിന്റെ ഫ്‌ലോറിഡയിലെ എസ്‌റ്റേറ്റായ മാര്‍എലാഗോയില്‍ വെച്ച് സക്കര്‍ബര്‍ഗും ട്രംപും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സംഭാവന നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുവരും തമ്മില്‍ നേരത്തെയുണ്ടായിരുന്ന വിള്ളലുകള്‍ മാറിയതായും കൂടുതല്‍ ദൃഢമായ ബന്ധം ഉടലെടുക്കുന്നതിന്റെയും തെളിവാകാമിതെന്നാണ് പൊതുവേയുള്ള സംസാരം.
ട്രംപിന്റെ ഭരണത്തിന് കീഴില്‍ പുതിയ സാങ്കേതിക നയം രൂപപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ പ്രാധാന്യം സുക്കര്‍ബര്‍ഗിനുണ്ടാകുമെന്നാണ് ലോകം വിലയിരുത്തുന്നത്. 2021 ജനുവരി 6 ല്‍ ക്യാപിറ്റോളില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് ട്രംപിനെ മെറ്റാ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വിലക്കിയിരുന്നു. സംഭവത്തിന് ശേഷം 4 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിവരം വാര്‍ത്തകളില്‍ ഇടെ പിടിക്കുകയാണ്. അതേ സമയം മാര്‍എലാഗോയിലെ സ്വകാര്യ കൂടിക്കാഴ്ച്ചക്കിടെ സുക്കര്‍ബര്‍ഗും യുഎസിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.